
സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത് ചിത്രമാണ് തുനിവ്. 'വലിമൈ'ക്ക് ശേഷം എച്ച് വിനോദും അജിത്തും ഒന്നിക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം മഞ്‍ജു വാര്യർ ആണ് നായികയായി എത്തുന്നത്. പൊങ്കൽ റിലീസ് ആയിട്ടാകും ചിത്രം തിയറ്ററുകളിൽ എത്തുക. ഈ അവസരത്തിൽ ചിത്രത്തിന്റെ ഡബ്ബിംഗ് വിശേഷം പങ്കുവച്ചിരിക്കുകയാണ് മഞ്‍ജു വാര്യർ.
ഡബ്ബിംഗ് സ്റ്റുഡിയോയിൽ കൂളായി ഇരിക്കുന്ന തന്റെ ചിത്രമാണ് മഞ്‍ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 'ധൈര്യമില്ലെങ്കിൽ പ്രതാപവുമില്ല'എന്നാണ് ചിത്രത്തോടൊപ്പം നടി കുറിച്ചിരിക്കുന്നത്. പിന്നാലെ ആശംസകളുമായി ആരാധകരും രംഗത്തെത്തി.
'ബഹുമുഖ പ്രതിഭ, ഇനിയും നല്ലനല്ല സിനിമകൾ കിട്ടട്ടെയെന്ന് ആശംസിക്കുന്നു, Hi....cheachi...welcome to Tamil cine world.. ഇവിടെ നമ്മുടെ കഴിവിനെ മികച്ച അംഗീകാരമുണ്ട്, ഏതു ഭാഷയിൽ ആയാലും സ്വന്തം ശബ്ദം. സൂപ്പർ മഞ്ചു ചേച്ചി. നല്ല കഥകൾ ആണെങ്കിൽ ഇനിയും തമിഴ് film ചെയ്യണം', എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.
അതേസമയം, തുനിവിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്‍ഫ്ലിക്സാണ്. തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്യും. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക. എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.
'പ്രണയം രാഷ്ട്രിയമാണ്, അത് കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവൂ': ഹരീഷ് പേരടി
അതേസമയം, ഇന്തോ-അറബിക് ചിത്രം 'ആയിഷ'യാണ് മഞ്‍ജു വാര്യരുടേതായി റിലീസ് കാത്തിരിക്കുന്ന പ്രധാന സിനിമ. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം 7 ഭാഷകളിലായാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ