
മികച്ച സ്വീകരണം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുന്ന ക്രിസ്റ്റോ ടോമിയുടെ ഉര്‍വശി - പാര്‍വതി ചിത്രം ഉള്ളൊഴുക്കിനെ പ്രശംസിച്ച് നസ്രിയ ഫഹദ്. ഇന്‍സ്റ്റാഗ്രാമിലാണ് നസ്രിയ ചിത്രത്തെ പ്രശംസിച്ചത്. ഹൃദയം കീഴടക്കിയ ചിത്രം എന്ന് ഉള്ളൊഴുക്കിനെ വിശേഷിപ്പിച്ച നസ്രിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഉര്‍വശിയെയും പാര്‍വതിയെയും, സംവിധായകന്‍ ക്രിസ്റ്റോ ടോമിയെയും അഭിനന്ദിക്കാനും മടിച്ചില്ല. ക്രിസ്റ്റോയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു.
ടൊവിനോ തോമസ്, ബേസിൽ ജോസഫ്, മഞ്ജു വാര്യർ, നിഖില വിമൽ തുടങ്ങി പല പ്രമുഖ നടീനടന്മാരും ഉന്നതവിദ്യാഭ്യസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവുമടക്കം സമൂഹത്തിലെ പല പ്രമുഖരും ഉള്ളൊഴുക്കിനെ അഭിനന്ദിച്ച് മുന്നോട്ടുവന്നിരുന്നു. നേരത്തെ ലോസ് ആഞ്ചലസിൽ വച്ച് നടന്ന ഐഎഫ്എഫ്എൽഎയിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായത്തോടെ മൂന്നാം വാർത്തിലും മുന്നേറുകയാണ് ഉള്ളൊഴുക്ക്.
സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ്, വീണാ നായർ തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.
സംഗീതബോധം മാത്രം പോരാ അമ്പാനെ, ആ പുഞ്ചിരിയാണ് ഹീറോയിസം: ആസിഫ് അലിയെ പിന്തുണച്ച് സോഷ്യല്‍ മീഡിയ
ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ