കല്‍ക്കിയുടെ മഹാ വിജയത്തില്‍ കമല്‍ഹാസൻ, വീഡിയോ പുറത്ത്, ആകെ നേടിയതിന്റെ കണക്കുകളും

Published : Jul 16, 2024, 04:42 PM IST
കല്‍ക്കിയുടെ മഹാ വിജയത്തില്‍ കമല്‍ഹാസൻ, വീഡിയോ പുറത്ത്, ആകെ നേടിയതിന്റെ കണക്കുകളും

Synopsis

കല്‍ക്കി 2898 എഡിയുടെ ആഗോള കളക്ഷൻ കണക്കുകളും പുറത്ത്.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റായിരിക്കുകയാണ്. ആഗോളതലത്തില്‍ കല്‍ക്കി ആകെ 1061.6 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. കല്‍ക്കിയില്‍ കമല്‍ഹാസനും നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിജയത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്ന കമല്‍ഹാസന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

വടക്കേ അമേരിക്കയില്‍ കല്‍ക്കി ആകെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഷാരൂഖ് ഖാന്റെ പത്താന്റെ ഫൈനല്‍ കളക്ഷൻ മറികടന്നാണ് കല്‍ക്കിയുടെ മുന്നേറ്റമെന്നത് പ്രധാനമാണ്. കല്‍ക്കി 2898 എഡി റിലീസായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആഗോള ബോക്സ് ഓഫീസില്‍ കളക്ഷനില്‍ മുന്നേറുകയാണ്. പ്രഭാസിന്റെ ബാഹുബലി 2 ആണ് കളക്ഷനില്‍ നിലവില്‍ വടക്കേ അമേരിക്കയില്‍ ഇന്ത്യൻ ചിത്രങ്ങളില്‍ ഒന്നാമത്.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു തെലുങ്ക് സംവിധായകനായ നാഗ് അശ്വിനാണ് കല്‍ക്കി ഒരുക്കിയതെന്നതിനാല്‍ ചിത്രം റിലീസിന് മുന്നേ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരുന്നു. രാജ്യമൊട്ടാകെ ആരാധകരുള്ള പാൻ ഇന്ത്യൻ ചിത്രങ്ങളിലെ നായകനാണ് പ്രഭാസ് എന്നതും കല്‍ക്കിക്ക് തിയറ്ററുകളില്‍ അനുകൂല ഘടകമായി. ബാഹുബലി രണ്ടിന്റെ വമ്പൻ വിജയത്തിന് ശേഷം പ്രഭാസിന്റേതായി രാജ്യമൊട്ടാകെ സ്വീകരിക്കപ്പെടുന്ന ചിത്രമായി മാറിയിരിക്കുകയാണ് കല്‍ക്കി. പ്രഭാസിന് നിറഞ്ഞാടാൻ ഒരു ഇടമുള്ള ചിത്രമാണ് കല്‍ക്കി 2898 എഡിയെന്നതും ലോകമെങ്ങുമുള്ള താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

അമിതാഭ് ബച്ചനും വലിയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ലഭിച്ചത്. ദീപിക പദുക്കോണാണ് നായികയായി എത്തിയിരിക്കുന്നത്. ഉലകനായകൻ കമല്‍ഹാസനും ഒരു നിര്‍ണായക കഥാപാത്രമായി കല്‍ക്കിയിലുണ്ട്. പശുപതി, അന്നാ ബെൻ, ദുല്‍ഖര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യവും കല്‍ക്കിക്ക് പ്രധാനപ്പെട്ട ആകര്‍ഷണമായി. നിര്‍മാണം നിര്‍വഹിച്ചത് വൈജയന്തി മൂവീസാണ്. ഇതിഹാസത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ള ഫിക്ഷൻ ചിത്രമാണ് കല്‍ക്കി. സംഗീതം നിര്‍വഹിച്ചത് സന്തോഷ് നാരായണനാണ്.

Read More: കേരളത്തിലും ഞെട്ടിച്ച് കല്‍ക്കിയുടെ കുതിപ്പ്, കളക്ഷനില്‍ ഇനി മുന്നില്‍ ആ ഒരേയൊരു ചിത്രം മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ