
തെലുങ്ക് സിനിമാപ്രേമികള്‍(Tollywood) ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും'(ayyappanum koshiyum) എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ(sachi) അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും(Pawan Kalyan) റാണ ദഗുബാട്ടിയുമാണ്( Rana Daggubati).'ഭീംല നായക്'(Bheemla Nayak) എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റിൽ. ഇപ്പോഴിതാ പൃഥ്വിരാജ്(Prithviraj Sukumaran)അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായി എത്തുന്ന നടി ആരാണെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കോശിയുടെ ഭാര്യ റൂബിയായി തെലുങ്കിൽ സംയുക്ത മേനോനാണ് അഭിനയിക്കുന്നത്. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. സമുദ്രക്കനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. അതേസമയം, കണ്ണമ്മ എന്ന കഥാപാത്രത്തെ നിത്യ മേനോൻ ആണ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ നടി ഗൗരി നന്ദയാണ് കണ്ണമ്മയായി എത്തിയത്.
Read Also: ‘'ഡാനിയല്‍ ശേഖറായി' തകർത്താടി റാണ; 'അയ്യപ്പനും കോശിയും' തെലുങ്ക് ക്യാരക്ടര്‍ ടീസർ
'കോശി കുര്യന്‍റെ' തെലുങ്കിലെ പേര് 'ഡാനിയല്‍ ശേഖര്‍' എന്നാണ്. റാണയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2022 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. സാഗർ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ത്രിവിക്രം തിരക്കഥ, സംഭാഷണം നിർവ്വഹിക്കുന്ന ചിത്രത്തിൽ പവൻകല്യാൺ, റാണ ദഗ്ഗുപതി, നിത്യ മേനോൻ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രത്തിന് രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. മഹേഷ് ബാബുവിന്‍റെ സര്‍ക്കാരു വാരി പാട്ട, പ്രഭാസിന്‍റെ രാധേ ശ്യാം എന്നിവ ഇതേ സീസണില്‍ തിയറ്ററുകളില്‍ എത്തുന്നുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ