മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച 'കോശി കുര്യന്‍' തെലുങ്കിലെത്തുമ്പോള്‍ 'ഡാനിയല്‍ ശേഖര്‍' എന്നാണ്.

തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും' എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണു ദഗുബാട്ടിയുമാണ്.'ഭീംല നായക്' എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റിൽ. ഇപ്പോഴിതാ ചിത്രത്തില്‍ റാണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച 'കോശി കുര്യന്‍' തെലുങ്കിലെത്തുമ്പോള്‍ 'ഡാനിയല്‍ ശേഖര്‍' എന്നാണ്. റാണയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2022 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. റാണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ വീഡിയോയ്ക്ക് ഒപ്പമാണ് റിലീസ് തിയതിയും പുറത്തുവിട്ടത്. 

സാഗർ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ത്രിവിക്രം തിരക്കഥ, സംഭാഷണം നിർവ്വഹിക്കുന്ന ചിത്രത്തിൽ പവൻകല്യാൺ, റാണ ദഗ്ഗുപതി, നിത്യ മേനോൻ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രത്തിന് രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. മഹേഷ് ബാബുവിന്‍റെ സര്‍ക്കാരു വാരി പാട്ട, പ്രഭാസിന്‍റെ രാധേ ശ്യാം എന്നിവ ഇതേ സീസണില്‍ തിയറ്ററുകളില്‍ എത്തുന്നുണ്ട്. 

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona