'പുതിയ കണ്ടന്റ് മുത്തച്ഛന്റെ മരണം, 56 മില്യൺ വ്യൂസ്'എന്ന് കമന്റ്; വ്യാജന് കയ്യോടെ മറുപടിയുമായി അഹാന കൃഷ്ണ

Published : Mar 31, 2026, 05:30 PM ISTUpdated : Mar 31, 2026, 05:35 PM IST
Ahaana krishna

Synopsis

നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന്റെ അച്ഛൻ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. ഇതിനിടെ, സിന്ധു പങ്കുവെച്ച വീഡിയോക്ക് താഴെ, മരണത്തെ കണ്ടന്റാക്കി വ്യൂസ് നേടുന്നു എന്നാരോപിച്ച് ഒരാൾ പരിഹാസ കമന്റിട്ടു.

ലയാളികൾക്ക് ഏറെ പ്രിയങ്കരമായ താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. നാല് മക്കളും ഭാര്യ സിന്ധുവും അടങ്ങുന്നതായിരുന്നു കൃഷ്ണ കുമാറിന്റെ കുടുംബം. എന്നാൽ ദിയ വിവാഹം കഴിച്ചതോടെ അശ്വിനും ഇവരുടെ മകൻ ഓമിയും കുടുംബത്തിന്റെ ഭാ​ഗമാണ്. യുട്യൂബർമാരായ ഇവർ പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം ഏറെ ശ്രദ്ധനേടാറുണ്ട്. കഴിഞ്ഞ ദിവസം ഈ കുടുംബത്തെ തേടി എത്തിയത് ഒരു ദുഃഖ വാർത്തയായിരുന്നു. സിന്ധുവിന്റെ അച്ഛൻ എസ്. രംഗനാഥന്റെ വിയോ​ഗമായിരുന്നു ഇത്. ഫോളോവേഴ്സ് എല്ലാവരും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ഇതിനിടെ പരിഹാസ കമന്റുമായെത്തിയ വ്യാജന് അഹാന കൃഷ്ണ നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. തന്റെ അച്ഛനൊപ്പം ദിയയുടെ മകൻ ഓമി ഇരിക്കുന്ന വീഡിയോ സിന്ധു കൃഷ്ണ പങ്കുവച്ചിരുന്നു. ഇതിന് താഴെ ആയിരുന്നു മോശം കമന്റ് വന്നത്. അഹാനയെ ടാ​ഗ് ചെയ്ത് കൊണ്ടായിരുന്നു ഇയാളുടെ പരിഹാസം.

വിന്റേജ് 232323 എന്ന വ്യാജ അക്കൗണ്ടിൽ നിന്നുമാണ് കമന്റ് വന്നിരിക്കുന്നത്. 'വീഡിയോ ഉണ്ടാക്കാനായി പുതിയ കണ്ടന്റ് ലഭിച്ചു. നാണമില്ലാത്ത ആളുകൾ. പപ്പ മരിച്ചു 56 മില്യൺ വ്യൂസ് എന്നാണ് നിങ്ങൾ പറയുന്നത്. മറ്റൊരാൾ അപ്‌ലോഡ് ചെയ്യും, എൻ്റെ മുത്തച്ഛൻ്റെ ചില ​ഗ്ലിംപ്സ് നിങ്ങൾക്ക് നഷ്ടമാകും.. 1 മില്യൺ വ്യൂസ്', എന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട അഹാന മറുപടിയുമായി എത്തി. 'നരകത്തിൽ പോകാൻ നിങ്ങളോട് ആവശ്യപ്പെടില്ല. കാരണം നരകം പോലും അവരുടെ അം​ഗങ്ങൾക്ക് മിനിമം മാന്യത പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്', എന്നായിരുന്നു അഹാനയുടെ മറുപടി.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു രംഗനാഥന്റെ വിയോ​ഗം. അപ്പൂപ്പന്റെ വിയോ​ഗ വാർത്ത അഹാനയുടെ സഹോദരങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അച്ഛന്റെ ഓർമ പങ്കിച്ച് സിന്ധു കൃഷ്ണ എത്തിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ; 'ഡോസ്' ഏപ്രിൽ 24ന് തിയേറ്ററുകളിലേക്ക്
അജനീഷ് ലോക്നാഥ് അല്ല, കാട്ടാളനിൽ സംഗീത വിസ്മയമൊരുക്കാൻ രവി ബസ്‌റൂർ; ആന്റണി വർഗീസ് ചിത്രം റിലീസിനൊരുങ്ങുന്നു