
മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിനെ പ്രശംസിച്ച് സംവിധാകരായ മാർത്താണ്ഡനും അജയ് വാസുദേവും. ദി പ്രീസ്റ്റ് മനോഹരമായ സിനിമയാണെന്നും മഹാമാരിക്കു ശേഷം തിയറ്ററുകളിൽ കുടുംബ പ്രേക്ഷകരെ എത്തിക്കാൻ ചിത്രത്തിനായെന്നും ഇരുവരും ഫേസ്ബുക്കിൽ കുറിച്ചു. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇല്യുമിനേഷന്‍സും ചേർന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തുന്ന സിനിമ കൂടിയാണ് ദി പ്രീസ്റ്റ്. ഒന്നര വര്‍ഷത്തിന് ശേഷം തിയറ്ററിലെത്തിയ മമ്മൂട്ടി ചിത്രത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കേരളത്തിലെ തിയറ്ററുകളിൽ 2 മാസമായി സിനിമ പ്രദർശനം തുടങ്ങിയിരുന്നെങ്കിലും ആരാധകരെ ആവേശം കൊള്ളിക്കുന്ന സൂപ്പർതാര സിനിമകളൊന്നും പ്രദർശനത്തിനെത്തിയിരുന്നില്ല. ഈ പോരായ്മ പരിഹരിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’ എന്നാണ് അഭിപ്രായം.
അജയ് വാസുദേവിന്‍റെ കുറിപ്പ്
എല്ലാ തരം കുടുംബ പ്രേക്ഷകരെയും തൃപ്തിപെടുത്തുന്ന ഒരു സിനിമ തന്നെ ആയിരുന്നു പ്രീസ്റ്റ്.
രാഹുൽ രാജിന്റെ മ്യൂസിക്, DOP അഖിൽ ജോർജ്, എഡിറ്റിംഗ് നിർവഹിച്ച ഷമീർ അങ്ങനെ എല്ലാ വിഭാഗംവും വളരെ മികച്ചതായിരുന്നു.
മമ്മൂക്കയുടെ കണ്ടെത്തലായ നവാഗത സംവിധായാകൻ ജോഫിൻ മലയാള സിനിമക്ക് ഒരു വാഗ്ദാനമാണ്, എല്ലാ അഭിനേതാക്കളും അവരുടെ റോളുകൾ ഗഭീരം ആക്കി
അതെ പോലെ തന്നെ സന്തോഷം തന്ന മറ്റൊരു കാര്യം ഇന്ന് ആദ്യ ഷോ കവിതയിൽ കാണുമ്പോൾ കുടുംബ പ്രേക്ഷകർ അടക്കം വലിയൊരു വിഭാഗം ജനങ്ങൾ തിയറ്ററിലേക്ക് മടങ്ങി വന്നു എന്നുള്ളതാണ് .തീർച്ചയായും എല്ലാവരും തിയറ്ററിൽ തന്നെ പോയി കണ്ട് ആസ്വദിക്കേണ്ട ഒരു സിനിമ തന്നെ ആണ് പ്രീസ്റ്റ്.
ഒരുപാട് നാളുകൾക്കു ശേഷം മമ്മൂകയെ സ്ക്രീനിൽ കണ്ട സന്തോഷം ,അണിയറ പ്രവർത്തകൾക് ആശംസകൾ
മാർത്താണ്ഡന്‍റെ കുറിപ്പ്
ദി പ്രീസ്റ്റ്
വളരെ മനോഹരമായ സിനിമ
മമ്മുട്ടിസാറിന് തെറ്റിയില്ല പുതുമുഖ സംവിധായകൻ ജോഫിൻ ടി ചാക്കൊ
മിടുക്കനാണെന്ന് തെളിയിച്ചു
ഈ മഹാമാരിക്കു ശേഷം തിയറ്ററുകളിൽ കുടുംബ പ്രേക്ഷകരെ എത്തിക്കാൻ ഈ സിനിമക്കു ക്ഴിഞ്ഞു
ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ