സാഗർ സൂര്യ, ഗണപതി, അൽ അമീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'പ്രകമ്പനം' ഒരു മുഴുനീള ഫാമിലി കോമഡി എന്റർടെയ്നറാണ്. കോളേജ് ജീവിതവും സൗഹൃദവും പശ്ചാത്തലമാക്കിയ ഈ ചിത്രം, ഭയവും ചെറിയ സസ്പെൻസും ഉൾപ്പെടുത്തി പ്രേക്ഷകർക്ക് ചിരിവിരുന്നൊരുക്കുന്നു.
ചിരിച്ച് ചിരിച്ച് മണ്ണ് കപ്പും, ചിന്തിച്ചു തല പെരുക്കാതെ റിലാക്സ് ആയി ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്കുള്ള ഒരു നല്ല ചോയ്സ് ആണ് 'പ്രകമ്പനം'. വില്ലനായി വന്ന പ്രേക്ഷകരെ പണിയിലൂടെ വിസ്മയിപ്പിച്ച സാഗർ സൂര്യയുടെ ഒരു കിടിലൻ മേക്കോവർ തന്നെയാണ് പ്രകമ്പനത്തിൽ. കോളേജ് ലൈഫ് എക്സ്പീരിയൻസ് ചെയ്തവർക്ക് എല്ലാ ഗ്യാങ്ങിലും ഉണ്ടാകുന്ന ഒരു ഉഴപ്പൻ സുഹൃത്തുണ്ട് അതിന്റെ ഒരു കാർബൺ കോപ്പി തന്നെയാണ് സാഗർ സൂര്യയുടെ പുണ്യാളൻ. സിനിമയിൽ ത്രൂ ഔട്ട് ക്യാരക്ടർ മെയിന്റയിൻ ചെയ്യാൻ സാഗരസൂര്യയ്ക്ക് സാധിച്ചിട്ടുണ്ട്. താൻ സീരിയസ് മാത്രമല്ല തട്ടിമുട്ടിയിലെ ആദിയെ പോലെയുള്ള കോമഡി കഥാപാത്രങ്ങളും വിജയിപ്പിക്കാൻ കഴിയും എന്ന് സാഗർ മുൻപേ തെളിയിച്ചിട്ടുണ്ടെങ്കിലും പുണ്യാളൻ ഒരു വെറൈറ്റി ഐറ്റം തന്നെയാണ്.
നിരീശ്വരവാദിയും കമ്മ്യൂണിസ്റ്റ് കാരനുമായ കണ്ണൂരുകാരൻ- എല്ലാ കോളേജുകളിലും ഇതുപോലൊരുത്തൻ ഉണ്ടാകും. ഗണപതിയുടെ കൈയിലും ക്യാരക്ടർ സേഫ് ആയിരുന്നു. മൂന്നാമത്തെയാൾ അൽ അമീൻ ആണ് സോഷ്യൽ മീഡിയ വീഡിയോകളിലൂടെ താരം ഓൾറെഡി ഫേമസ് ആണെങ്കിലും സിനിമയിലെ കഥാപാത്രത്തെ വേറിട്ട രീതിയിൽ അവതരിപ്പിക്കാൻ അൽ അമീനിന് സാധിച്ചിട്ടുണ്ട് പല കോമഡികൾക്കും ഞങ്ങൾ ശരിക്കും പൊട്ടിച്ചിരിച്ചു.
ശരിക്കും എല്ലാ പ്രായക്കാർക്കും തീയറ്ററിൽ പോയി പൊട്ടിച്ചിരിക്കാൻ കഴിയുന്ന ഒരു കിടിലൻ ഫാമിലി കോമഡി എന്റർടൈനർ ആണ് പ്രകമ്പനം. ആദ്യം മുതൽ അവസാനം വരെ തിയറ്ററിൽ പൊട്ടിച്ചിരിക്കാനുള്ള വക ഈ സിനിമയിൽ ഉണ്ട് എന്ന കാര്യത്തിൽ സിനിമ കണ്ട് ഞാൻ ഗ്യാരണ്ടിയാണ്. പിന്നെ പ്രേതം അതൊരു ഒന്നൊന്നര ഐറ്റം തന്നെയാണ്. ചെറിയ സസ്പെൻസ് ഒക്കെ ഉണ്ടെങ്കിലും സിനിമ ഒരു പുള്ളി പാക്ക്ഡ് കോമഡി പടം തന്നെ. അപ്പോ എല്ലാവർക്കും ഒരു സംശയവും കൂടാതെ തിയറ്ററിൽ പോയി പൊട്ടിച്ചിരിച്ച് ആസ്വദിക്കാം.



