ലാലേട്ടന്റെ അനുഗ്രഹം കിട്ടി, ഇനി നായകൻ, സന്തോഷം പങ്കുവെച്ച് അഖില്‍ മാരാര്‍

Published : Jul 13, 2025, 10:23 AM ISTUpdated : Jul 13, 2025, 10:29 AM IST
Akhil Marar

Synopsis

അഖില്‍ മാരാര്‍ ഇനി നായകനാകുകയാണ്.

ബിഗ് ബോസ് വിന്നറായി ശ്രദ്ധയാകര്‍ഷിച്ച താരമാണ് അഖില്‍ മാരാര്‍. ഒരു താത്വിക അവലോകനം എന്ന സിനിമ സംവിധാനം ചെയ്‍തിട്ടുമുണ്ട് അഖില്‍ മാരാര്‍. മുള്ളൻ കൊല്ലി എന്ന സിനിമയിലൂടെ അഖില്‍ മാരാര്‍ നായകനാകുകയുമാണ്. മുള്ളൻ കൊല്ലിയുടെ ട്രെയിലര്‍ മോഹൻലാലിനെ കാണിച്ച് അനുഗ്രഹം വാങ്ങിയെന്ന് അറിയിച്ചിരിക്കുകയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അഖില്‍ മാരാര്‍.

''ജീവിതം രസകരമായ സിനിമയാണ്. എന്റെ ജീവിതം സിനിമ പോലെ അപ്രതീക്ഷിതമായ വഴിതിരിവുകൾ ഉള്ള ഒരു സിനിമ പോലെ എഴുതപ്പെട്ടതാണ്. എന്നെ നയിക്കുന്ന ശക്തിയുടെ സഹായത്താൽ ഞാൻ ഞാനായി മുന്നോട്ട് പോകുന്നു. സിനിമയിൽ ചാൻസ് ചോദിച്ചു അലഞ്ഞ പയ്യൻ, അസിസ്റ്റന്റ് ഡയറക്ടർ, തിരക്കഥാകൃത്തു, സംവിധായകൻ എന്നീ വേഷങ്ങൾക്ക് ശേഷം നടൻ എന്നൊരു വേഷവും എന്നിലേക്ക് വന്ന് ചേർന്നു. ലാലേട്ടൻ ഈ കാണുന്നത് ഞാൻ മുഖ്യ വേഷത്തിൽ എത്തുന്ന മുള്ളൻ കൊല്ലി സിനിമയുടെ ട്രെയിലർ ആണ്.. "നന്നായിട്ടുണ്ട് മോനെ " ലാലേട്ടന്റെ അനുഗ്രഹം കിട്ടി.. ഇനി നിങ്ങളുടെ മുന്നിലേക്ക് അടുത്ത ആഴ്ച ട്രെയിലർ എത്തും..ഫോറം മാളിൽ 19ന് വൈകിട്ട് ട്രെയിലർ ലോഞ്ച് നടക്കും.. അതിന് മുൻപ് ലാലേട്ടന്റെ അനുഗ്രഹം ലഭിച്ചത് ഏറെ സന്തോഷം. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം'' എന്നുമാണ് മോഹൻലാലിനൊപ്പമുള്ള ഫോട്ടോയ്‍ക്കൊപ്പം അഖില്‍ മാരാര്‍ കുറിച്ചിരിക്കുന്നത്.

ബാബു ജോണാണ് മുള്ളൻ കൊല്ലി സംവിധാനം ചെയ്യുന്നത്. ബാബു ജോണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.അഭിഷേക് ശ്രീകുമാർ, സെറീന ആൻ, നവാസ് വള്ളിക്കുന്ന്, കൃഷ്‍ണപ്രിയ, അതുൽ സുരേഷ്, ലക്ഷ്മി ഹരികൃഷ്‍ണൻ, ജാഫർ ഇടുക്കി, കോട്ടയം നസീർ, ജോയ് മാത്യു, ആലപ്പി ദിനേഷ്, കോട്ടയം രമേഷ്, പ്രസീജ് കൃഷ്‍ണ, ആർസിൻ ആസാദ്, ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, ശ്രീഷ്മ ഷൈൻ ദാസ്, ശശി ഐറ്റി, റോബർട്ട്, നസീർ ഷൊർണൂർ, അനുപമ പിവി, അശോകൻ മണത്തണ തുടങ്ങിയവരും താരനിരയിലുണ്ട്.

ഛായാഗ്രാഹണം എല്‍ബൻ കൃഷ്‍ണ നിര്‍വഹിക്കുന്നു. മ്യൂസിക് -ജെനീഷ് ജോൺ, സാജൻ റാം, ലിറിക്സ് -വൈശാഖ് സുഗുണൻ, ഷാബി പനങ്ങാട്. ത്രിൽസ് -കലൈ കിങ്സൻ. ആർട്ട് അജയ് മാങ്ങാട്. കോസ്റ്റ്യൂം ഡിസൈനർ -സമീറ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ -ആസാദ് കണ്ണാടിക്കൽ. മേക്കപ്പ് -റോണേക്സ് സേവിയർ. കോറിയോഗ്രാഫി -ഷംനാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‍സ് ഉദയകുമാർ, സരിത സുരേഷ്, ഷൈൻ ദാസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ -പ്രഗീഷ് സാഗർ. അസോസിയേറ്റ് ഡയറക്ടർ -ബ്ലസ്സൻ എൽസ. സ്റ്റിൽസ് -അരുൺ പി. രവീന്ദ്രൻ. പിആർഒ -വാഴൂർ ജോസ്, സാബു അൽഫോൻസാ തോമസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ