
മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്‍തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് ഒരിടവേളയ്‍ക്ക് ശേഷം മടങ്ങിയെത്തുന്നു. 'അടിയന്തരാവസ്ഥകാലത്തെ അനുരാഗം' എന്ന ചിത്രമാണ് ആലപ്പി അഷ്‍റഫ് സംവിധാനം ചെയ്യുന്നത്. 'അടിയന്തരാവസ്ഥകാലത്തെ അനുരാഗ'ത്തിന്റെ ചിത്രീകരണം വർക്കലയ്ക്കടുത്തുള്ള അകത്തുമുറി എന്ന സ്ഥലത്ത് ആരംഭിച്ചു. വർക്കല എസ് ആർ എജുക്കേഷൻ ചരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ് ആർ ഷാജി സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും പ്രമുഖ നിർമ്മാതാവും എഴുത്തുകാരനുമായ ജെ ജെ കുറ്റിക്കാട് ഫസ്റ്റ് ക്ലാപ്പ് നല്‍കുകയും ചെയ്‍തു.
കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ, ഉൾപ്പടെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധിപ്പേരുടെ സാന്നിദ്ധ്യത്തിലാണ് 'അടിയന്തരാവസ്ഥകാലത്തെ അനുരാഗം' ചിത്രീകരണം ആരംഭിച്ചത്. അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ,കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ഏറെയും പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്.
ഹാഷിം ഷാ, കൃഷ്‍ണപ്രഭ,, കലാഭവൻ റഹ്‍മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ ജെ കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒലിവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി ചിത്രം നിര്‍മിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ. ലൈൻ പ്രൊഡ്യൂസർ -എ കബീർ.
രചന,ഗാനങ്ങൾ, ടൈറ്റസ് ആറ്റിങ്ങൽ. സംഗീതം - അഫ്‍സൽ യൂസഫ്, കെ ജെ ആന്റണി, ടി എസ് ജയരാജ്, ആലാപനം - യേശുദാസ്, ശ്രയാ ഘോഷൽ, നജീബ് അർഷാദ്, ശ്വേതാ മോഹൻ. ഛായാഗ്രഹണം- ബി ടി മണി. എഡിറ്റിംഗ് -എൽ ഭൂമിനാഥൻ. കലാസംവിധാനം - സുനിൽ ശ്രീധരൻ. മേക്കപ്പ് - സന്തോഷ് വെൺപകൽ ,കോസ്റ്റ്യും ഡിസൈൻ - തമ്പി ആര്യനാട്, ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ, പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ - ഹരി തിരുമല. വർക്കലയിലും പരിസരങ്ങളിലുമായി 'അടിയന്തരാവസ്ഥകാലത്തെ അനുരാഗം' ചിത്രീകരണം പൂർത്തിയാകും.
Read More: 'രണ്ടു പ്രാവശ്യം കണ്ടു', 'കാന്താര'യെ വാനോളം പുകഴ്ത്തി പ്രഭാസ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ