
സംവിധായകൻ രാജമൗലിയുടെ(SS Rajamouli ) പുതിയ ചിത്രത്തിൽ നായകനാകാൻ അല്ലു അർജുൻ(Allu Arjun). ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിനായി അല്ലു അര്‍ജുനുമായി രാജമൗലി സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. നേരത്തെ പ്രഖ്യാപിച്ച മഹേഷ് ബാബു ചിത്രത്തിന് ശേഷമാകും അല്ലുവുമായുള്ള രജമൗലിയുടെ സിനിമ ആരംഭിക്കുകയെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
രാജമൗലിയോടൊപ്പം അച്ഛന്‍ കെ.വി. വിജയേന്ദ്രയും ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ അല്ലു അര്‍ജുനും രാജമൗലിയും ഒന്നിക്കുന്ന ആദ്യചിത്രമായിരിക്കും ഇത്.
RRR Song : 'ഏറ്റുക ചെണ്ട', ഇതാ 'ആര്‍ആര്‍ആര്‍' ഗാനം പുറത്തുവിട്ടു
അതേസമയം, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് 25നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ജനുവരി 7ന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡിന്റം പശ്ചാത്തലത്തിൽ മാറ്റുകയായിരുന്നു. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം എത്തും. അജയ് ദേവ്‍ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അതേസമയം, പുഷ്പ എന്ന ചിത്രമാണ് അല്ലു അർജുന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്ത്യ മുഴുവന്‍ ഗംഭീര കളക്ഷനായിരുന്നു പുഷ്പയ്ക്ക് തിയറ്ററില്‍ നിന്ന് ലഭിച്ചത്. നിലവിൽ 'പുഷ്പ 2'വിനായുള്ള (pushpa 2) കാത്തിരിപ്പിലാണ് പ്രേക്ഷകർ.
Allu Arjun : 'അവന് സംഗീതം ആവശ്യമില്ല, അവൻ തന്നെയാണ് സംഗീതം'; സിദ് ശ്രീറാമിനെ കുറിച്ച് അല്ലു അർജുൻ
കഴിഞ്ഞ വർഷം ഡിസംബര്‍ 17നാണ് പുഷ്പ ലോകവ്യാപകമായി തിയറ്ററില്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. തിയറ്ററിൽ മികച്ച പ്രതികരണം നേടിയ പുഷ്പ ഈ മാസം ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.
Read Also: 'പുഷ്‍പ'യുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്‍; വൈറല്‍ വീഡിയോ
മൂന്നാം വാര കളക്ഷനില്‍ ആദ്യ 15 സ്ഥാനങ്ങളിലുള്ള എക്കാലത്തെയും ഹിന്ദി ചിത്രങ്ങളുടെ ലിസ്റ്റിലേക്കും പുഷ്‍പ ഇടംപിടിച്ചിട്ടുണ്ട്. ആ ലിസ്റ്റില്‍ ബാഹുബലി 1നെ പിന്നിലാക്കിയിട്ടുമുണ്ട്. 22.61 കോടിയായിരുന്നു ബാഹുബലി 1ന്‍റെ മൂന്നാം വാര കളക്ഷന്‍. ഹിന്ദി ചിത്രങ്ങളുടെ മൂന്നാം വാര കളക്ഷനിലെ ആദ്യ 15 ചിത്രങ്ങളില്‍ തെന്നിന്ത്യയില്‍ നിന്ന് ബാഹുബലിയും ബാഹുബലി 2ഉും മാത്രമാണ് ഉള്ളത്. ബാഹുബലി 2 ആണ് ലിസ്റ്റില്‍ ആദ്യ സ്ഥാനത്ത്. 69.75 കോടിയാണ് ചിത്രത്തിന്‍റെ മൂന്നാം വാരത്തിലെ നേട്ടം. ആമിര്‍ ഖാന്‍റെ ദംഗല്‍ പോലും 46.35 കോടിയുമായി രണ്ടാം സ്ഥാനത്താണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ