രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്.
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ചിത്രമാണ് അല്ലു അർജുൻ (Allu Arjun) നായകനായി എത്തിയ പുഷ്പ. കൊവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്ത്യ മുഴുവന്‍ ഗംഭീര കളക്ഷനായിരുന്നു പുഷ്പയ്ക്ക് തിയറ്ററില്‍ നിന്ന് ലഭിച്ചത്. നിലവിൽ 'പുഷ്പ 2'വിനായുള്ള (pushpa 2) കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ 'ശ്രീവല്ലി' എന്ന ഗാനം ആലപിച്ച സിദ് ശ്രീറാമിനെ അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് അല്ലു അർജുൻ.
ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിൽ നടന്ന സിദ് ശ്രീറാമിന്റെ പെർഫോമൻസ് പങ്കുവച്ചുകൊണ്ടായിരുന്നു അല്ലു അർജുന്റെ പോസ്റ്റ്. "ഒഴിവുസമയങ്ങളിൽ എഴുതാൻ ആഗ്രഹിച്ച കാര്യമാണിത്. പുഷ്പയുടെ പ്രീ-റിലീസ് ഇവന്റിൽ എന്റെ സഹോദര തുല്യനായ സിദ്ശ്രീറാം ശ്രീവല്ലി എന്ന ഗാനം സ്‌റ്റേജിൽ പാടുകയായിരുന്നു. സംഗീത ഉപകരണങ്ങളുടെ പിന്തുണ ഇല്ലാതെയാണ് പാടാൻ തുടങ്ങിയത്, സാവധാനം സംഗീതോപകരണങ്ങൾ അദ്ദേഹത്തെ പിന്തുണയ്‌ക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അത് ഉണ്ടായില്ല. അവൻ പാടിക്കൊണ്ടേയിരുന്നു, ഞാൻ സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി, ആ പാട്ട് മാന്ത്രികമായി മുഴങ്ങുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവന് സംഗീതം ആവശ്യമില്ല ... അവൻ തന്നെയാണ് സംഗീതം", അല്ലു അർജുൻ കുറിച്ചു.
പിന്നാലെ പോസ്റ്റിന് മറുപടിയുമായി സിദ് ശ്രീറാമും എത്തി. അല്ലുവിന്റെ വാക്കുകളിൽ താൻ വിനീതനും ബഹുമാനിതനുമാണെന്നും വളരെയധികം സ്നേഹമാണെന്നും സിദ് കുറിച്ചു. തെലുങ്കിനൊപ്പം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

