ഇടുക്കിയുടെ മലനിരകളിൽ ഒളിപ്പിച്ച നിഗൂഢതകൾ; ശ്രദ്ധനേടി 'കൂടോത്രം' ഫസ്റ്റ് ലുക്ക്

Published : Jan 27, 2026, 12:07 PM IST
Koodothram

Synopsis

നടൻ ബൈജു ഏഴുപുന്ന സംവിധാനം ചെയ്യുന്ന 'കൂടോത്രം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഹൊറർ, മിസ്റ്ററി, ഫാമിലി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം ഇടുക്കിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. സിനിമ ഫെബ്രുവരി രണ്ടാം വാരത്തോടെ തിയേറ്ററുകളിലെത്തും.

കൂടോത്രം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വന്യമായ വേരുകൾക്കിടയിലൊരു മുട്ടയും അതിൽ ഒരു കുടുംബം അകപ്പെട്ടു കിടക്കുന്ന രീതിയിലുമാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. മഞ്ജുവാര്യർ, ഛായാഗ്രാഹകരായ ജോമോൻ ടി. ജോൺ, ജിംഷി ഖാലിദ്, ഷൈജു ഖാലിദ്, സുജിത് വാസുദേവ്, ആനന്ദ് സി. ചന്ദ്രൻ എന്നിവരാണ് പോസ്റ്റർ പുറത്തിറക്കിയത്. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അനൗൺസ് ചെയ്ത ചിത്രത്തിന്റെ ഈ പുത്തൻ അപ്ഡേറ്റ് സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

ഹൊറർ, മിസ്റ്ററി, ഫാമിലി ഡ്രാമ എന്നീ മൂന്ന് ജോണറുകളെ കൂട്ടിയിണക്കിയാണ് കൂടോത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ഇടുക്കിയുടെ മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പച്ചപ്പും കോടമഞ്ഞും നിറഞ്ഞ ഇടുക്കിയുടെ ഭംഗിക്കൊപ്പം ഭയത്തിൻ്റെയും കൗതുകത്തിൻ്റെയും നിഴൽ വീഴ്ത്തുന്നതാകും ചിത്രത്തിൻ്റെ പ്രമേയമെന്നാണ് സൂചന. നടൻ ബൈജു ഏഴുപുന്ന സംവിധായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്തോഷ് ഇടുക്കി ആണ്.

സാൻജോ പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സലിം കുമാർ,ഡിനോയ് പൗലോസ്, ശ്രീനാഥ് മകന്തി, അലൻസിയർ,ജോയ് മാത്യു,ശ്രീജിത്ത് രവി, റേച്ചൽ ഡേവിഡ്, ദിയ, വീണ നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംഗീത ലോകത്തെ വിസ്മയം തീർക്കുന്ന ഗോപി സുന്ദറാണ് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത്.

ജിസ്ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ എന്നിവർ ഛായാഗ്രഹണവും ഗ്രെയ്‌സൺ എ.സി.എ എഡിറ്റിംഗും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ മിക്സിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് എം.ആർ. രാജകൃഷ്ണൻ ആണ്. വമ്പൻ ആക്ഷൻ രംഗങ്ങളുമായി ഫിനിക്സ് പ്രഭു ചിത്രത്തിലുണ്ട്. ചിത്രത്തിൻ്റെ ബ്രാൻഡിംഗും നിർവഹിക്കുന്നത് ടിക്സ്പീക്ക് ആണ്. നിഗൂഢതകളുടെ ചുരുളഴിക്കാൻ 'കൂടോത്രം' ഫെബ്രുവരി രണ്ടാം വാരത്തോടെ തിയേറ്ററുകളിൽ എത്തും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായത് യാദൃശ്ചികമാണോ?'; വിമർശനവുമായി അഹാന
ബേസിലേ..നീങ്കളാ..; ആവേശം നിറച്ച് 'രാവടി' ഫസ്റ്റ് ഗ്ലിംപ്സ്, താരത്തെ സ്വാ​ഗതം ചെയ്ത് തമിഴകം