ആചാര്യ ഒരുങ്ങുന്നു, ചിരഞ്‍ജീവിയുടെ പ്രതിഫലം ചര്‍ച്ചയാക്കി ആരാധകര്‍

Web Desk   | Asianet News
Published : Aug 12, 2020, 05:10 PM IST
ആചാര്യ ഒരുങ്ങുന്നു, ചിരഞ്‍ജീവിയുടെ പ്രതിഫലം ചര്‍ച്ചയാക്കി ആരാധകര്‍

Synopsis

കൊരടാല ശിവയാണ്, ചിരഞ്‍ജീവിയുടെ ആചാര്യ എന്ന സിനിമ ഒരുക്കുന്നത്.  

തെലുങ്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ചിരഞ്‍ജിവി. കൊരടാല ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ചിരഞ്‍ജീവിക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ആചാര്യ എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് ചിരഞ്‍ജീവിക്ക് 50 ലക്ഷം രൂപയാണ് പ്രതിഫലം ലഭിക്കുക. തെലുങ്കിലെ തന്നെ പ്രമുഖ താരമായ പ്രഭാസിന് 50 കോടി രൂപയായിരുന്നു പ്രതിഫലം ലഭിച്ചിരുന്നത്. എന്നാല്‍ നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിനയിക്കാൻ പ്രഭാസിന് 100 കോടി രൂപ ലഭിക്കുമെന്ന് ടോളിവുഡ് ഡോട് കോം വാര്‍ത്തയില്‍ പറയുന്നു. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമായ ആചാര്യയില്‍ ചിരഞ്‍ജീവിയുടെ നായിക കാജല്‍ അഗര്‍വാളാണ്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം വൻ ഹിറ്റാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം