'ആ ഇമെയില്‍ അക്കൗണ്ട് ആക്റ്റീവ് ആയിരുന്നില്ല'; അനുരാഗ് കശ്യപിന് മറുപടിയുമായി വിക്രം

By Web TeamFirst Published May 22, 2023, 7:42 PM IST
Highlights

തന്നെ ടാഗ് ചെയ്തുകൊണ്ടുള്ള ഈ ട്വീറ്റിന് പ്രതികരണവുമായി അനുരാഗ് കശ്യപും എത്തിയിട്ടുണ്ട്

തന്‍റെ ഏറ്റവും പുതിയ ചിത്രമായ കെന്നഡിയിലെ നായകനായി നടന്‍ വിക്രത്തെയാണ് താന്‍ മനസില്‍ കണ്ടിരുന്നതെന്നും എന്നാല്‍ അദ്ദേഹത്തെ സമീപിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ് പറഞ്ഞിരുന്നു. ചിത്രത്തിന്‍റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കാന്‍ ചലച്ചിത്രോത്സവത്തിനെത്തിയ അദ്ദേഹം ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് പരാമര്‍ശം നടത്തിയത്. ഇത് വലിയ വാര്‍ത്താപ്രാധാന്യം നേടിയതിന് പിന്നാലെ ഇപ്പോഴിതാ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിക്രം. സോഷ്യല്‍ മീഡിയയിലെ കുറിപ്പിലൂടെയാണ് വിക്രത്തിന്‍റെ പ്രതികരണം. അനുരാഗ് ആരോപിക്കുന്നത് പോലെയല്ല കാര്യങ്ങളെന്ന് വിക്രം പറയുന്നു.

"പ്രിയ അനുരാഗ്, സോഷ്യല്‍ മീഡിയയിലെ നമ്മുടെ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമായി ഒരു വര്‍ഷത്തിനു മുന്‍പ് നമുക്കിടയില്‍ നടന്ന വര്‍ത്തമാനം ഓര്‍ക്കുന്നു. ഈ ചിത്രത്തിനുവേണ്ടി താങ്കള്‍ എന്നെ സമീപിക്കാന്‍ ശ്രമിച്ചെന്നും ഞാന്‍ പ്രതികരിച്ചില്ലെന്നാണ് താങ്കള്‍ കരുതിയിരിക്കുന്നതെന്നും മറ്റൊരു നടനില്‍ നിന്നും അറിയാനിടയായ ഞാന്‍ അപ്പോള്‍ത്തന്നെ താങ്കളെ വിളിക്കുകയുണ്ടായി. ഒരു മെയിലോ മെസേജോ എനിക്ക് ലഭിച്ചിട്ടില്ലെന്നും എന്നെ ബന്ധപ്പെടാന്‍ താങ്കള്‍ ഉപയോഗിച്ച മെയില്‍ ഐഡി ആക്റ്റീവ് അല്ലെന്നും താങ്കള്‍ എന്നെ ബന്ധപ്പെടാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ രണ്ട് വര്‍ഷം മുന്‍പ് മാറ്റിയതാണെന്നും ഞാനപ്പോള്‍ വിശദീകരിച്ചു. താങ്കളുടെ കെന്നഡി എന്ന ചിത്രത്തോടുള്ള എന്‍റെ ആവേശത്തെക്കുറിച്ചും ഞാനന്ന് പറഞ്ഞു, എന്‍റെ പേര് ടൈറ്റില്‍ ആക്കുന്ന ചിത്രം എന്ന നിലയില്‍ പ്രത്യേകിച്ചും. നന്മ നേരുന്നു. സ്നേഹത്തോടെ ചിയാന്‍ വിക്രം എന്ന കെന്നഡി", എന്നാണ് വിക്രത്തിന്‍റെ പ്രതികരണ ട്വീറ്റ്.

Absolutely right Boss sir. For the information of people, when he found from another actor that I was trying to reach to him he called me directly and we realised that he had a different WhatsApp number. He gave me his correct information to reach out and even showed interest in… https://t.co/1xmImitvHY

— Anurag Kashyap (@anuragkashyap72)

 

അതേസമയം തന്നെ ടാഗ് ചെയ്തുകൊണ്ടുള്ള ഈ ട്വീറ്റിന് പ്രതികരണവുമായി അനുരാഗ് കശ്യപും എത്തിയിട്ടുണ്ട്. വിക്രം പറയുന്നത് ശരിയാണെന്നും എന്നാല്‍ അദ്ദേഹം തന്നെ ബന്ധപ്പെടുന്ന സമയത്തേക്ക് മറ്റെല്ലാ കാര്യങ്ങളും തീരുമാനിച്ച് കഴിഞ്ഞിരുന്നുവെന്നും ചിത്രീകരണം ആരംഭിക്കാന്‍ ഒരു മാസമേ ഉണ്ടായിരുന്നുള്ളൂവെന്നും അനുരാഗ് കുറിച്ചു. ചിത്രത്തിന് കെന്നഡി എന്ന പേര് എങ്ങനെ വന്നുവെന്ന് അഭിമുഖത്തില്‍ വിശദീകരിക്കവെയാണ് ഓര്‍മ്മ പങ്കുവച്ചതെന്നും അതിന് അമിതപ്രതികരണത്തിന്‍റെ ആവശ്യമില്ലെന്നും. ഒരുമിച്ച് ഒരു ചിത്രം ചെയ്യാതെ തങ്ങള്‍ ഇരുവരും വിരമിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ALSO READ: ഇത് ചരിത്രം! മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ആയി '2018', 'പുലിമുരുകനെ' മറികടന്നു

click me!