വിജയക്കുതിപ്പ് തുടരുന്ന 'ധീരൻ'; പൊട്ടിച്ചിരിയും ത്രില്ലുമായി സൂപ്പർ വിജയത്തിലേക്ക് ചിത്രം

Published : Jul 09, 2025, 10:56 PM IST
Dheeran

Synopsis

നിലവിൽ കേരളത്തിലെ തീയേറ്ററുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആകർഷിച്ചു മുന്നേറുന്ന ചിത്രവും "ധീരൻ" ആണ്.

പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും വിജയ കുതിപ്പ് തുടരുകയാണ് ദേവദത്ത് ഷാജി സംവിധാനം ചെയ്ത "ധീരൻ". സംവിധായകൻ തന്നെ രചനയും നിർവഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ചീയേർസ് എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ്. ഗംഭീര പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം തീയേറ്റർ പ്രദർശനം തുടരുന്നത്. നിലവിൽ കേരളത്തിലെ തീയേറ്ററുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആകർഷിച്ചു മുന്നേറുന്ന ചിത്രവും "ധീരൻ" ആണ്.

സിംഗിൾ സ്‌ക്രീനുകളിലും മൾട്ടിപ്ളെക്സുകളിലും ഒരുപോലെ ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ മികച്ച ഹാസ്യ രംഗങ്ങളാണ്. ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ചിത്രം, അവരെ ത്രില്ലടിപ്പിക്കുന്ന രീതിയിലും കൂടെയാണ് കഥയവതരിപ്പിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായെത്തിയ രാജേഷ് മാധവനൊപ്പം, മലയാളികളുടെ പ്രിയതാരങ്ങളായ ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, സുധീഷ്, വിനീത് എന്നിവരും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഇവർക്കൊപ്പം ശബരീഷ് വർമ്മ, അഭിരാം എന്നിവരും തങ്ങളുടെ പ്രകടനം കൊണ്ട് വലിയ കയ്യടിയാണ് നേടുന്നത്.

സിദ്ദിഖ്- ലാൽ ചിത്രങ്ങളുടെ ഫീൽ സമ്മാനിക്കുന്ന സിറ്റുവേഷണൽ കോമഡികളിലൂടെ മുന്നേറുന്ന ചിത്രത്തിൽ, ആക്ഷനും ഡ്രാമയ്ക്കും വൈകാരിക നിമിഷങ്ങൾക്കും കൃത്യമായ സ്ഥാനം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകർക്കൊപ്പം ചിത്രം യുവ പ്രേക്ഷകരെയും വലിയ രീതിയിലാണ് ആകർഷിക്കുന്നത്. അശോകൻ, സുധീഷ് എന്നിവർ ഹാസ്യ രംഗങ്ങളിലെ മികവ് കൊണ്ട് കയ്യടി നേടുമ്പോൾ, തന്റെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ മേക്കോവറിൽ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമായാണ് വിനീത് അഭിനയിച്ചിരിക്കുന്നത് എന്നതും ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്.

ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങൾ നേടിയ വിജയത്തിന് ശേഷം ധീരനും സൂപ്പർ വിജയം നേടുമ്പോൾ, മലയാളി പ്രേക്ഷകർ കണ്ണടച്ചു വിശ്വസിക്കുന്ന ഒരു പ്രൊഡക്ഷൻ ബാനറായി കൂടി മാറുകയാണ് ചീയേർസ് എന്റർടൈൻമെന്റ്. ചെറുപ്പത്തിൽ നടന്ന ഒരു പ്രത്യേക സംഭവത്തിലൂടെ നാട്ടിലെ ധീരൻ ആയി മാറേണ്ടി വരുന്ന എൽദോസ് എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രത്തിൽ ഒരു ഗ്രാമത്തിൽ കണ്ടു വരുന്ന ഒട്ടേറെ രസികന്മാരായ കഥാപാത്രങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. ഒരിടവേളക്ക് ശേഷമാണ് ഇത്രയും ചിരി സമ്മാനിക്കുന്ന ഒരു ചിത്രം മലയാളത്തിൽ എത്തിയതെന്നാണ് ധീരനെ കുറിച്ചുള്ള പ്രേക്ഷകാഭിപ്രായം. സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, അശ്വതി മനോഹരൻ, ശ്രീകൃഷ്ണ ദയാൽ, ഇന്ദുമതി മണികണ്ഠൻ, വിജയ സദൻ, ഗീതി സംഗീത, അമ്പിളി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഛായാഗ്രഹണം - ഹരികൃഷ്ണൻ ലോഹിതദാസ്, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, ഷർഫു, സുഹൈൽ കോയ, ശബരീഷ് വർമ്മ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു