Drishya 2 trailer : നവ്യാ നായര്‍ നായികയായി 'ദൃശ്യ 2' കന്നഡയില്‍, ട്രെയിലര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Nov 27, 2021, 09:25 AM IST
Drishya 2 trailer : നവ്യാ നായര്‍ നായികയായി 'ദൃശ്യ 2' കന്നഡയില്‍,  ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

'ദൃശ്യ 2'വെന്ന കന്നഡ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് 'ദൃശ്യം' ( Drishyam). 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുത്തു. ജീത്തു ജോസഫായിരുന്നു രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്‍തത്. പി വാസുവാണ് കന്നഡയില്‍ 'ദൃശ്യം' സംവിധാനം ചെയ്‍തത്. രണ്ടാം ഭാഗവും കന്നഡയില്‍ പി വാസു തന്നെയാണ് സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിലെ നായകൻ ഡോ രവിചന്ദ്ര രണ്ടാം ഭാഗത്തിലും നായകനാകുന്നു. മലയാളികളുടെ പ്രിയ താരം നവ്യാ നായര്‍ നായികയാകുന്ന കന്നഡ 'ദൃശ്യ 2'വിന്റെ (Drishya 2) ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

മോഹൻലാല്‍ നായകനായ 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗവും കന്നഡയിലേക്ക് എത്തുമ്പോള്‍ വൻ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. 'ദൃശ്യ 2' എന്ന ചിത്രവും കന്നഡയില്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. ജി എസ് വി സീതാരാമാനാണ് 'ദൃശ്യ 2'വിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.  അനന്ത് നാഗ്, ആരോഹി നാരായണൻ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.

ഇ4 എന്റര്‍ടെയ്‍ൻമെന്റാണ് ചിത്രം നിര്‍മിക്കുന്നത്. 'ദൃശ്യ' എന്ന ചിത്രവും ഇ4 എന്റര്‍ടെയ്‍ൻമെന്റാണ് നിര്‍മിച്ചത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. കന്നഡയില്‍ എക്കാലത്തെയും ഹിറ്റുകള്‍ ഒന്നായി മാറി ദൃശ്യ.

'ദൃശ്യം' മലയാളം ചിത്രത്തില്‍ മികവ് കാട്ടിയ ആശാ ശരത് കന്നഡയിലുമുണ്ട്. പ്രഭുവാണ് പുതിയ ചിത്രത്തിലും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. രാജേന്ദ്ര പൊന്നപ്പയെന്നാണ് ചിത്രത്തില്‍ രവിചന്ദ്രന്റെ നായകന്റെ പേര്.  'ദൃശ്യം 2'വെന്ന ചിത്രത്തില്‍ സിദ്ധിഖ് അവതരിപ്പിച്ച കഥാപാത്രമായിട്ടാണ് പ്രഭു കന്നഡയില്‍ എത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി