'ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി, ബാല ചേട്ടൻ ബെറ്ററായി വരുന്നു'; എലിസബത്ത്

Published : Apr 27, 2023, 07:52 PM ISTUpdated : Apr 27, 2023, 08:50 PM IST
'ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി, ബാല ചേട്ടൻ ബെറ്ററായി വരുന്നു'; എലിസബത്ത്

Synopsis

പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ എലിസബത്ത് തുടർന്നും പ്രാർത്ഥനകൾ വേണമെന്ന് ആവശ്യപ്പെട്ടു.  

ശുപത്രിയിൽ കഴിയുന്ന നടൻ ബാലയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്. ഇനി ശ്രദ്ധിക്കേണ്ട കാലമാണെന്നും അതുകൊണ്ട് കുറച്ച് നാൾ താൻ ലീവ് ആണെന്നും എലിസബത്ത് പറഞ്ഞു. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ എലിസബത്ത് തുടർന്നും പ്രാർത്ഥനകൾ വേണമെന്ന് ആവശ്യപ്പെട്ടു.  

എലിസബത്തിന്റെ വാക്കുകൾ ഇങ്ങനെ

എല്ലാവർക്കും സുഖമാണെന്ന് വിചാരിക്കുന്നു. കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെൻഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയത്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരുന്നു. കുറേ പേർ മെസേജ് അയച്ചും ഫോൺ വിളിച്ചുമൊക്ക കാര്യങ്ങൾ അന്വേഷിച്ചിരുന്നു. പ്രാർത്ഥനകൾ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്. ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി. ആരോ​ഗ്യം വീണ്ടെടുത്ത് വരികയാണ്. ഞാൻ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും. വീട്ടിൽ തന്നെ ആയിരിക്കും. രണ്ട് മാസമായി വീഡിയോകളൊന്നും തന്നെ ഞങ്ങൾ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്ഡേറ്റ്സ് മാത്രമാണ് ഫേസ്ബുക്കിലും യുട്യൂബിലും ആയിട്ട് കൊടുത്തു കൊണ്ടിരുന്നത്. ഇടയിൽ ഞങ്ങളുടെ വെഡ്ഡിം​ഗ് ആനിവേഴ്സറി വന്നിരുന്നു. ആശുപത്രിയിൽ വച്ച് തന്നെ കേക്ക് കട്ടിങ്ങ് ഒക്കെ നടത്തി. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാർത്ഥന ആവശ്യമാണ്. മുന്നത്തെ പോലെ തന്നെ വീഡിയോകൾ ഇടുന്നതായിരിക്കും.  

 

മാര്‍ച്ച് ആദ്യവാരമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു. ഇതിന് ഒരാഴ്ച മുന്‍പ്  കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു.  ആ സമയത്ത് ആരോ​ഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും സ്ഥിതി മെച്ചപ്പെട്ടു. തുടർന്ന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ‍‍‍ഡോക്ടർമാർ നിർദ്ദേശിക്കുക ആയിരുന്നു. 

എന്തുകൊണ്ട് ഷെയിനിനെ മാത്രം ടാർ​ഗറ്റ് ചെയ്യുന്നു? രക്ഷപ്പെടൽ ബുദ്ധിമുട്ടായിരിക്കും; സാന്ദ്രാ തോമസ്

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ