വനിതകള്‍ക്കായി ഫിലിം എഡിറ്റിംഗ് ശില്‍പശാലയുമായി ഫെഫ്‍ക; 'സംയോജിത' ആരംഭിച്ചു

Published : Jan 24, 2025, 08:00 PM IST
വനിതകള്‍ക്കായി ഫിലിം എഡിറ്റിംഗ് ശില്‍പശാലയുമായി ഫെഫ്‍ക; 'സംയോജിത' ആരംഭിച്ചു

Synopsis

ഫെഫ്ക ഫെഡറേഷൻ പ്രസിഡന്‍റ് സിബി മലയിൽ ഉദ്ഘാടനം ചെയ്തു

ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ, മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി വനിതകൾക്ക് മാത്രമായി നടത്തുന്ന ത്രിദിന ഫിലിം എഡിറ്റിംഗ് ശില്‍പശാല തേവര എസ് എച്ച് കോളെജിൽ ആരംഭിച്ചു. സംയോജിത എന്നാണ് വര്‍ക്ക്ഷോപ്പിന്‍റെ പേര്. ചടങ്ങ് ഫെഫ്ക ഫെഡറേഷൻ പ്രസിഡന്റ് സിബി മലയിൽ ഉദ്ഘാടനം ചെയ്തു. എഡിറ്റേഴ്സ് യൂണിയൻ അംഗം ബീന പോൾ മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ എഡിറ്റേഴ്സ് യൂണിയൻ പ്രസിഡന്റ് എൽ ഭൂമിനാഥൻ, സെക്രട്ടറി വിപിൻ എം ജി, എസ് എച്ച് കോളേജ് ഡീൻ ഡോ. ആഷ ജോസഫ് എന്നിവർ സംസാരിച്ചു. 

പ്രശസ്ത എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ ക്‌ളാസുകൾ നയിക്കും. എഡിറ്റേഴ്സ് യൂണിയൻ അംഗങ്ങളും വർക്ക്‌ഷോപ്പ് കമ്മിറ്റി അംഗങ്ങളുമായ മനോജ് കണ്ണോത്ത്, മനോജ് സി എസ്, പ്രവീൺ പ്രഭാകർ, നിഖിൽ വേണു, പ്രസീദ് നാരായണൻ, മാളവിക വി എൻ, എഡിറ്റേഴ്സ് യൂണിയൻ ട്രഷറർ കപിൽ കൃഷ്ണ, എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി ജേക്കബ്, സന്ദീപ് നന്ദകുമാർ എന്നിവരും പങ്കെടുത്തു. സിനിമാ എഡിറ്റിംഗ് മേഖലയിലെ പ്രശസ്തരായ എഡിറ്റർമാരായ മഹേഷ് നാരായണൻ, മനോജ് കണ്ണോത്ത്, ബി അജിത്ത് കുമാർ, സൈജു ശ്രീധരൻ, കിരൺ ദാസ് തുടങ്ങിയവർ വരും ദിവസങ്ങളിൽ ക്‌ളാസുകൾ എടുക്കും.

ALSO READ : ശങ്കറിനൊപ്പം ഷീല; 'ഒരു കഥ ഒരു നല്ല കഥ' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ