'എത്ര വലിയ അവാർ‌ഡ് മേടിച്ചയാളായാലും കർമ എന്നൊന്നുണ്ട്'; സജ്‍നയ്‍ക്കു പിന്നാലെ പ്രതികരിച്ച് ഫിറോസ് ഖാൻ

Published : Apr 25, 2026, 12:12 PM IST
Sajna and Firoz Khan

Synopsis

ബിഗ് ബോസ് താരമായ സജ്‍ന സിനിമയിലെ ഒരു പ്രമുഖനുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിചിതയാണ് ഫിറോസ് ഖാനും സജ്‍നയും. ഇവർ തമ്മിലുള്ള വിവാഹബന്ധം അടുത്തിടെയാണ് വേർപിരിഞ്ഞത്. ഇന്ത്യൻ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ വ്യക്തി മൂലമാണ് ഇവർ വേർപിരിഞ്ഞതെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ തനിക്കെതിരെ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുവെന്നു പറഞ്ഞ് സജ്‍ന കഴിഞ്ഞ ദിവസം രംഗത്തെത്തി. ഇതിനു പിന്നാലെ സജ്‍നയുടെ മുൻഭർത്താവ് ഫിറോസ് ഖാനും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ആരുടെയും പേരോ വിവരങ്ങളോ സൂചിപ്പിക്കാതെയാണ് ഫിറോസിന്റെ പ്രതികരണം.

''ചിലർക്ക് ഒരു വിചാരമുണ്ട്. ഒരാൾ മിണ്ടാതിരിക്കുന്നത് ഒന്നും അറിയാത്തതുകൊണ്ടാണ്. അയാൾ മണ്ടനാണ്, പേടിത്തൊണ്ടനാണ് അല്ലെങ്കിൽ അയാളെ പെട്ടന്ന് പേടിപ്പിക്കാൻ പറ്റും എന്നൊക്കെ. നിശബ്ദരായി ഇരിക്കുന്ന മനുഷ്യർ എല്ലാം അറിയുന്നവരാണ്. പക്ഷേ അവർക്ക് തരംതാഴാൻ കഴിയില്ല. അല്ലെങ്കിൽ‌ മറ്റുള്ളവരെപ്പോലെ താഴേയ്ക്ക് പോയി സംസാരിക്കാൻ ആഗ്രഹമില്ല. എന്നു കരുതി സേഫ് സോണിലാണ് പല ഉന്നതന്മാരുമെന്ന് കരുതരുത്, എത്ര വലിയ അവാർ‌ഡ് മേടിച്ചയാളായാലും. എനിക്ക് അത്രത്തോളം പിടിപാടുണ്ട്, അല്ലെങ്കിൽ ഞാൻ വലിയൊരു സ്ഥാനത്ത് എത്തി നിൽക്കുകയാണ്‌, വലിയ അവാർഡ് മേടിച്ച് നിൽക്കുന്നയാളാണ്, അതുകൊണ്ട് ഇവനെ ഏത് രീതിയിലും തകർക്കാം, എന്ത് ഞാൻ ചെയ്താലും അതൊന്നും ഒരു വിഷ‍യവും ആവില്ല എന്ന് കരുതി ചില ക്രൂര മനോഭാവമുള്ള വ്യക്തികൾ, ഇവിടെ മനോഹരമായി ഹൈഡ് ആൻഡ് സീക്ക് കളിക്കുന്നുണ്ട്.

കുറച്ച് നാൾ മുമ്പ് വരെ എനിക്ക് കർമയിൽ വിശ്വാസമില്ലായിരുന്നു. അതിന് മുന്നേ ഒരു നാല് കൊല്ലമായി എനിക്ക് ദൈവവിശ്വാസവുമില്ല. അതും പോയി. കർമയിലുള്ള വിശ്വാസവും പോയിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ ദൈവ വിശ്വാസത്തിലേക്ക് തിരിച്ച് വരികയാണ്. അല്ലെങ്കിൽ കർമ എന്നൊന്ന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെയാണ്. സത്യം എന്നും വിജയിക്കും. എത്ര വലിയ കൊമ്പനാണെങ്കിലും ഒരിക്കൽ താഴെ വരും'', ഫിറോസ് ഖാൻ വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

റിലീസിന് മുന്‍പേ 100 കോടി ക്ലബ്ബ്! മലയാളത്തില്‍ മറ്റാര്‍ക്കുമില്ലാത്ത നേട്ടവുമായി 'ജോര്‍ജുകുട്ടി'
ജയസൂര്യ നായകനാകുന്ന ഓപ്പറേഷൻ ത്രാള്‍, ഫസ്റ്റ് ലുക്ക് പുറത്ത്