
ടെലിവിഷന്‍ സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഹരിത ജി നായര്‍. കസ്‍തൂരിമാന്‍ എന്ന സീരിയലിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ഹരിത ഇപ്പോൾ ചെമ്പരത്തി എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. സിനിമാ എഡിറ്ററായ വിനായക് ആണ് ഹരിതയെ വിവാഹം ചെയ്തത്. എന്നാലിപ്പോഴിതാ വിനായകുമായുള്ള വിവാഹമോചന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് ഹരിത. ഒന്നരവർഷമായി തങ്ങൾ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും ഹരിത പറയുന്നു.
''ഒന്നര വർഷത്തോളം വേർപിരിഞ്ഞ് താമസിച്ചതിനുശേഷം ഞാനും വിനായകും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ അവസാനിപ്പിച്ചു. ഞങ്ങളുടെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും. ഞങ്ങൾ എപ്പോഴും പരസ്പരം എല്ലാ ആശംസകളും നേരുന്നത് തുടരും. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വളരെ വ്യക്തിപരമാണ്. ഈ യാത്രയിലുടനീളം ഞങ്ങളുടെ രണ്ട് കുടുംബങ്ങളും പിന്തുണച്ചിട്ടുണ്ട്. ഞങ്ങളെ അവർ മനസിലാക്കി എന്നതിൽ ഞങ്ങൾ ശരിക്കും നന്ദിയുള്ളവരാണ്.
ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ മാധ്യമങ്ങളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർഥിക്കുന്നു. ഞങ്ങളുടെ ദുഷ്‌കരമായ നിമിഷങ്ങളിൽ ഒപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. നിങ്ങളുടെ പിന്തുണ വാക്കുകളേക്കാൾ വലുതാണ്. സമാധാനപരമായും പരസ്പര ബഹുമാനത്തോടെയും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾക്ക് ഇടം നൽകുക. ജീവിക്കൂ... ജീവിക്കാൻ അനുവദിക്കൂ'', എന്നാണ് വിവാഹമോചനവാർത്ത അറിയിച്ചുകൊണ്ട് ഹരിത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഏഷ്യാനെറ്റിലെ കസ്‍തൂരിമാന്‍ എന്ന പരമ്പരയിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഹരിത അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് തിങ്കള്‍ക്കലമാന്‍ എന്ന പരമ്പരയിലെ കീര്‍ത്തി എന്ന കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. നഴ്‍സിംഗ് പഠനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു റിയാലിറ്റി ഷോയിലേക്കും അവിടെനിന്ന് അഭിനയത്തിലേക്കും ഹരിത എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ