Asianet News MalayalamAsianet News Malayalam

'ജയിലറി'ലെ മോഹന്‍ലാലിനെ പോലെ, 'ഓസ്‍ലറി'ൽ മമ്മൂട്ടി ഉണ്ടാകുമോ ? മറുപടിയുമായി ജയറാം

മമ്മൂട്ടി ഓസ്‍ലറിൽ ഉണ്ടെങ്കിൽ ഗംഭീരം ആകുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

actor jayaram talk about mammootty cameo role in Ozler movie midhun manuel thomas nrn
Author
First Published Oct 24, 2023, 2:42 PM IST

ഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അബ്രഹാം ഓസ്‍ലർ'. പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയറാം ആണ്. ക്രൈം ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രം ആകും ജയറാമിന്റേത് എന്നാണ് പ്രൊമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാകുന്നത്. ഓസ്‍ലറിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ ജയറാമിന്റെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. 

​ശിവരാജ് കുമാർ നായകനായി എത്തിയ ​ഗോസ്റ്റിന്റെ പ്രൊമോഷനിടെ ആയിരുന്നു ജയറാം ഓസ്‍ലറിനെ കുറിച്ച് സംസാരിച്ചത്. "നമുക്ക് തന്നെ സംതൃപ്തി നൽകുന്ന സിനിമകൾ ചെയ്യാൻ വേണ്ടി കുറേ നാളായി കാത്തിരിക്കുക ആയിരുന്നു. ആ സമയത്താണ് മിഥുൻ വന്ന് എന്നോട് ഓസ്‍ലറിന്റെ കഥ പറയുന്നത്. അപ്പോൾ തന്നെ സിനിമയിൽ രണ്ട് ​ഗെറ്റപ്പ് വേണമെന്ന് അവൻ പറഞ്ഞിരുന്നു. കുറച്ച് വയറൊക്കെ വച്ച് ഏജ്ഡ് ആയിട്ടുള്ള കഥാപാത്രമാണ് ഒന്നെന്ന് പറഞ്ഞു. മമ്മൂക്ക ചിത്രത്തിൽ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഞാൻ ഇപ്പോൾ മറുപടി പറയുന്നില്ല. കാരണം ആ ഒരു സസ്പെൻസ് കളയാൻ ഞാൻ ഉദ്യേശിക്കുന്നില്ല", എന്നായിരുന്നു ജയറാമിന്റെ മറുപടി. 

ചെറിയ പരിക്ക്, നിങ്ങളെ കാണാൻ ഞാൻ മടങ്ങിവരും: മലയാളികളോട് ലോകേഷ് കനകരാജ്

മമ്മൂട്ടി ഓസ്‍ലറിൽ ഉണ്ടെങ്കിൽ ഗംഭീരം ആകുമെന്നാണ് പ്രേക്ഷകർ പറയുന്നത്. പതിനഞ്ച് മിനിറ്റോളം ദൈർഘ്യം മമ്മൂട്ടിയുടെ വേഷത്തിന് ഉണ്ടാകുമെന്നാണ് വിവരം. അതേസമയം, സിനിമ ക്രിസ്മസ് റിലീസ് ആയി ഡിസംബറിൽ തിയറ്ററുകളിൽ എത്തും. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചന നിർവ​ഹിച്ചിരിക്കുന്നത്. ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവലും ചേർന്നാണ് നിർമാണം.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ.

Follow Us:
Download App:
  • android
  • ios