മായികലോകം തീർക്കാൻ 'ക്രിഷ് 4', ബജറ്റ് 1000 കോടി അടുപ്പിച്ച് ! ഇത്തവണ വൻ സർപ്രൈസ്

Published : Aug 14, 2023, 09:05 PM ISTUpdated : Aug 14, 2023, 09:56 PM IST
മായികലോകം തീർക്കാൻ 'ക്രിഷ് 4', ബജറ്റ് 1000 കോടി അടുപ്പിച്ച് ! ഇത്തവണ വൻ സർപ്രൈസ്

Synopsis

ആദ്യത്തെ 15 മിനിറ്റ് കൊണ്ട് തന്നെ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും രാകേഷ് റോഷൻ.

വർഷം ആദ്യമാണ് ബോളിവുഡിന്റെ സൂപ്പർ ഹീറോ ചിത്രം 'ക്രിഷ്' വീണ്ടും വരുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഉടൻ ഷൂട്ടിം​ഗ് തുടങ്ങുമെന്നും ഹൃത്വിക് റോഷൻ തന്നെ ആയിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പ്രഖ്യാപനം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും 'ക്രിഷ് 4'ന്റെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. ബോളിവുഡ് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയെ കുറിച്ച് ഹൃത്വികിന്റെ അച്ഛനും സംവിധായകനും ആയ രാകേഷ് റോഷൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

'ക്രിഷ് 4'ന്റെ തിരക്കഥയിൽ പൂർണ തൃപ്തി വന്നാൽ മാത്രമെ ഷൂട്ടിങ്ങിലേക്ക് പോവുകയുള്ളൂ എന്നാണ് രാകേഷ് റോഷൻ പറയുന്നത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. തിരക്കഥ ഏകദേശം പൂർത്തി ആയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരക്കഥ മികച്ചതാണെങ്കിൽ ചിത്രം മായിക ലോകം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ക്രിഷ് 4 പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്നാണ് വിശ്വാസമെന്നും രാകേഷ് റോഷൻ കൂട്ടിച്ചേർത്തു. ആദ്യത്തെ 15 മിനിറ്റ് കൊണ്ട് തന്നെ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരം കോടി അടുപ്പിച്ചാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

'വർമൻ' ആകേണ്ടിയിരുന്നത് മമ്മൂട്ടി തന്നെ: വെളിപ്പെടുത്തല്‍

2003ല്‍ ആണ് ക്രിഷ് ഫ്രാഞ്ചൈസിയിലെ ആദ്യ സിനിമ റിലീസ് ചെയ്യുന്നത്.  'കോയി മില്‍ ഗയ' ആയിരുന്നു ആ ചിത്രം. ശേഷം 2006ല്‍ ക്രിഷും 2013ല്‍ ക്രിഷ് 3യും പുറത്തിറങ്ങി. 'കോയി മില്‍ ഗയ'യും ക്രിഷും ഗംഭീര ബോക്സ് ഓഫീസ് വിജയം നേടി. എന്നാല്‍ ക്രിഷ് 3യ്ക്ക് അടിപതറി. വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ അടിപതറിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍