തിയറ്ററുകളിലേക്ക് ആദ്യ മലയാളം റിലീസ് നാളെ; 'സ്റ്റാര്‍' 113 സ്ക്രീനുകളില്‍

Published : Oct 28, 2021, 06:43 PM IST
തിയറ്ററുകളിലേക്ക് ആദ്യ മലയാളം റിലീസ് നാളെ; 'സ്റ്റാര്‍' 113 സ്ക്രീനുകളില്‍

Synopsis

അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രം ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്

കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ച കേരളത്തിലെ തിയറ്ററുകളിലേക്ക് ആദ്യ മലയാളം റിലീസ് (First Malayalam Release) വെള്ളിയാഴ്ച എത്തും. ജോജു ജോര്‍ജ് (Joju George), പൃഥ്വിരാജ് (Prithviraj Sukumaran), ഷീലു എബ്രഹാം (Sheelu Abraham) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന 'സ്റ്റാര്‍' (Star) ആണ് ഈ ചിത്രം. കേരളത്തിലെ 113 തിയറ്ററുകളിലാണ് ചിത്രം നാളെ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് അതിഥിതാരമാണ് ചിത്രത്തില്‍.

അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രം ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ്  സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്‍മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ് ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചില വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ത്രില്ലർ ആണ് ചിത്രം. എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകര്‍ന്നിരിക്കുന്നത്. 

 

ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രാഹകൻ. ചിത്രസംയോജനം ലാല്‍ കൃഷ്‍ണന്‍, പശ്ചാത്തല സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം കമർ എടക്കര, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് റോഷൻ എൻ ജി, സൗണ്ട് ഡിസൈന്‍ അജിത്ത് എം ജോർജ് സൗണ്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാർഡ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സുഹൈൽ എം, വിനയൻ, സ്റ്റിൽസ് അനീഷ് അർജുൻ.

PREV
Read more Articles on
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും