
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ പായ്ക്കപ്പായി. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം എഴുപതു ദിവസത്തോളം വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് പൂർത്തിയായിരി ക്കുന്നത്.
മലയോരമേഖലയുടെ പശ്ചാത്തലത്തിൽ അന്നാട്ടിലെ പ്രമുഖരായ പ്ലാന്റര്‍മാരുടേയും, അവർക്കിടയിലെ കിടമത്സരങ്ങളുടേയും, പകയുടേയും, പ്രതികാരത്തിന്റെയും കഥയാണ് ആക്ഷൻൻ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്. മൂന്നാർ, മറയൂർ, കാന്തല്ലൂർ, മുണ്ടക്കയം, പാലാ കോട്ടയം, തേനി, എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. 'ജോജു ജോർജ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിര തന്നെ അണി നിരക്കുന്നു
മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു.
ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എ കെ സാജനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം - എസ് ശരവണൻ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. കലാസംവിധാനം സാബു റാം . മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ- സമീറ സനിഷ്. സ്റ്റിൽസ് - ഹരി തിരുമല. ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. പി ആർ ഒ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. സ്റ്റിൽസ് - ഹരി തിരുമല. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. ഓഫ്‌ലൈൻ പബ്ലിസിറ്റി ബ്രിങ്ഫോർത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ