'കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവും'; 'കടുവ' ചിത്രീകരണം വൈകില്ലെന്ന് ഷാജി കൈലാസും പൃഥ്വിരാജും

By Web TeamFirst Published Jul 10, 2020, 5:39 PM IST
Highlights

പൃഥ്വിരാജിന്‍റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ (ഒക്ടോബര്‍ 16) അനൗണ്‍സ് ചെയ്‍ത സിനിമയാണ് കടുവ. ജിനു എബ്രഹാമിന്‍റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ്.

സുരേഷ് ഗോപിയുടെ 250-ാം ചിത്രം, 'കടുവ' എന്ന തങ്ങളുടെ ചിത്രത്തിന്‍റെ പകര്‍പ്പവകാശം ലഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിച്ചത് ഈയിടെ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി ചിത്രത്തിന്‍റെ ചിത്രീകരണവും സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നടത്തുന്ന പ്രചാരണവും തടഞ്ഞ് ഉത്തരവിട്ടിരുന്നു. ഇപ്പോഴിതാ തങ്ങളുടെ സിനിമയുടെ ചിത്രീകരണം വൈകില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഷാജി കൈലാസും പൃഥ്വിരാജും.

ALSO READ: 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' തങ്ങളുടേതെന്ന് 'കടുവ' അണിയറക്കാര്‍; സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക്

പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്ന 'കടുവ'യുടെ പുതിയ പോസ്റ്ററിനൊപ്പമാണ് 'റോളിംഗ് സൂണ്‍' എന്ന് ഇരുവരും ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 'കണ്ണിൽ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവൻ വരുന്നു... കടുവ..', എന്ന് ടൈറ്റില്‍ കഥാപാത്രത്തെ വിശേഷിപ്പിച്ചിട്ടുമുണ്ട് ഷാജി കൈലാസ്. പൃഥ്വിരാജിന്‍റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ (ഒക്ടോബര്‍ 16) അനൗണ്‍സ് ചെയ്‍ത സിനിമയാണ് കടുവ. ജിനു എബ്രഹാമിന്‍റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ്.

ALSO READ: ബോണറ്റിലേറിയ 'കുറുവച്ചനും' എസ്ഐയുടെ പേരും; കോടതി കയറാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ജിനു എബ്രഹാം

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ലെങ്കിലും ചിത്രത്തിലെ നായക കഥാപാത്രത്തിന്‍റെ പേര് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണെന്ന് അണിയറക്കാര്‍ പറഞ്ഞിരുന്നു. കൂടാതെ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, മോഷന്‍ പോസ്റ്ററില്‍ പരാമര്‍ശിക്കപ്പെടുന്ന എസ്ഐ കഥാപാത്രത്തിന്‍റെ പേര് എന്നിവയിലെല്ലാം സാദൃശ്യം തോന്നിയതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ജിനു എബ്രഹാം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. 

ALSO READ: 'കുറുവച്ചന്‍' മോഹന്‍ലാലിനായി രണ്‍ജി പണിക്കര്‍ ആലോചിച്ച കഥാപാത്രം

അതേസമയം കടുവാക്കുന്നേല്‍ കുറുവച്ചന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ലെന്നും പാലായില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ് അദ്ദേഹമെന്നും രണ്‍ജി പണിക്കര്‍ പിന്നാലെ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ ഈ കഥാപാത്രമാക്കി ഷാജി കൈലാസും താനും ഒരു സിനിമ ചെയ്യാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആലോചിച്ചിരുന്നെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞിരുന്നു. 

click me!