Asianet News MalayalamAsianet News Malayalam

കുറുവച്ചൻ മോഹൻലാലിനായി രണ്‍ജി പണിക്കര്‍ ആലോചിച്ച കഥാപാത്രം

വ്യാഘ്രം എന്ന സിനിമയായിരുന്നു മോഹൻലാലിനെ നായകനാക്കി ഒരുക്കാൻ ആലോചിച്ചിരുന്നത്.

Karuvachan charecter controversy Ranji Panicker says
Author
Kochi, First Published Jul 6, 2020, 1:29 PM IST

കടുവാക്കുന്നേല്‍ കറുവാച്ചൻ എന്ന കഥാപാത്രത്തെ ചൊല്ലി അടുത്തിടെ സിനിമ ലോകത്ത് വിവാദമുണ്ടായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന സിനിമയും അടുത്തിടെ സുരേഷ് ഗോപിയെ നായകനാക്കി കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന സിനിമയും പ്രഖ്യാപിച്ചിരുന്നു. രണ്ട് സിനിമയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കടുവ എന്ന സിനിമ സംവിധാനം ചെയ്യാനിരുന്നത് ഷാജി കൈലാസ് ആണ്. കടുവാക്കുന്നേല്‍ കുറുവാച്ചൻ എന്ന സിനിമയ്‍ക്ക് എതിരെ കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം രംഗത്ത് എത്തുകയായിരുന്നു. കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന സിനിമയ്‍ക്ക് കോടതി വിലക്ക് വരികയും ചെയ്‍തു. ചിത്രീകരണം ചെയ്യുന്നതിനായിരുന്നു വിലക്ക്. പ്രമോഷണല്‍ ചടങ്ങുകള്‍ക്കും കോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്‍തു. ഇപ്പോഴിതാ കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന കഥാപാത്രം വര്‍ഷങ്ങള്‍ക്ക് മുമ്പേ രണ്‍ജി പണിക്കര്‍ സൃഷ്‍ടിച്ചതാണ് എന്ന് വാര്‍ത്ത വരുന്നു.

മോഹൻലാലിനെ നായകനാക്കി രണ്‍ജി പണിക്കര്‍ സൃഷ്‍ടിച്ചതാണ് കറുവച്ചൻ. ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന സിനിമയ്‍ക്ക് വ്യാഘ്രം എന്ന് പേരും നല്‍കിയിരുന്നു. പ്ലാന്റര്‍ കുറുവച്ചൻ എന്ന കഥാപാത്രമായിരുന്നു. ചില കാരണങ്ങളാല്‍ സിനിമ നടന്നില്ല. കാരണങ്ങളെന്തെന്ന് വ്യക്തമല്ല. കടുവാക്കുന്നേല്‍ കുറുവച്ചൻ സാങ്കല്‍പ്പിക കഥാപാത്രമല്ലെന്ന് രണ്‍ജി പണിക്കര്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പാലായില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തോട് സംസാരിച്ചായിരുന്നു സിനിമയാക്കാൻ ആലോചിച്ചിരുന്നത്. ഷാജി കൈലാസുമായി ചേര്‍ന്നാണ് സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചത്. സിനിമ നടന്നില്ല. കഴിഞ്ഞ വര്‍ഷമാണ്, ഇപ്പോള്‍ ഇതു സംബന്ധിച്ച് അവകാശവാദം ഉന്നയിക്കുന്ന തിരക്കഥാകൃത്തിന്റെ രചനയില്‍ ഇങ്ങനെയൊരു സിനിമ ചെയ്യുന്നതിനെ കുറിച്ച് പറയുന്നത്. ആ കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യുന്നതില്‍ വിരോധം ഉണ്ടോ എന്ന് ഷാജി ചോദിച്ചിരുന്നു. ഷാജി ആയതുകൊണ്ട് ഞാൻ സമ്മതിക്കുകയും ചെയ്‍തിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാദങ്ങള്‍ പോലെ കടുവാക്കുന്നേല്‍ കുറുവച്ചൻ ഇവര്‍ ആരും സൃഷ്‍ടിച്ച കഥാപാത്രമല്ല. ആ രണ്ടു സിനിമകളുടെയും തിരക്കഥാകൃത്തുക്കള്‍ തമ്മില്‍ ആ വിഷയം തീര്‍ക്കട്ടെ. പക്ഷേ ആരെങ്കിലും ആ കഥാപാത്രം താൻ സ്വയം സൃഷ്‍ടിച്ചതാണ് എന്ന് പറഞ്ഞാല്‍ അടിസ്ഥാനരഹിതമാണ് എന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios