കാളിദാസ് ജയറാമിനൊപ്പം നമിത പ്രമോദും; ‘രജനി’ വരുന്നു

Web Desk   | Asianet News
Published : Apr 14, 2021, 08:03 PM IST
കാളിദാസ് ജയറാമിനൊപ്പം നമിത പ്രമോദും; ‘രജനി’ വരുന്നു

Synopsis

മലയാളത്തിലും തമിഴിലും ചിത്രീകരിക്കുന്ന ചിത്രത്തിന്റെ മലയാളം പോസ്റ്റര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 

കാളിദാസ് ജയറാം പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. രജനി എന്നാണ് ചിത്രത്തിന്റെ പേര്. കാളിദാസ് തന്റെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ പങ്കുവെച്ചത്. മലയാളത്തിലും തമിഴിലും ചിത്രീകരിക്കുന്ന ചിത്രത്തിന്റെ മലയാളം പോസ്റ്റര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 

‘എന്റെ അടുത്ത ബൈലിങ്ക്വല്‍ ചിത്രത്തിന്റെ പേര് പുറത്തുവിടുന്നു. രജനി എന്നാണ് പേര്. ഈ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഇത്ര മാത്രമെ പറയാന്‍ കഴിയു. ചിത്രത്തിന്റെ തമിഴ് പോസ്റ്ററിനായി കാത്തിരിക്കു.’എന്നാണ് ടൈറ്റില്‌‍ പങ്കുവച്ച് കൊണ്ട് കാളിദാസ് കുറിച്ചത്. 

Happy to unveil the title of my next bilingual film 🔴🔴🔴 RAJNI 🔴🔴🔴 And I am really excited to be a part of this film,...

Posted by Kalidas Jayaram on Wednesday, 14 April 2021

സൈജു കുറുപ്പ്, അശ്വിന്‍ കുമാര്‍, കരുണാകരന്‍, റേബ മോണിക്ക എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്. ഒരു ത്രില്ലര്‍ ചിത്രമാണ് രജനി എന്ന് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്. വിനില്‍ സക്കറിയാ വര്‍ഗീസാണ് ചിത്രത്തിന്റെ തിരക്കഥയും, സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. വിന്‍സെന്റ് വടക്കന്‍ സംഭാഷണങ്ങള്‍ രചിക്കും. ജെബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ദീപു ജോസഫാണ്. ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ നിര്‍മ്മിച്ച് നവരസ ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം