കേരളത്തില്‍ കല്‍ക്കിക്ക് മുന്നില്‍ ആ ചിത്രം മാത്രം. 

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രതീക്ഷയ്‍ക്കപ്പുറമുള്ള വിജയമായിരിക്കുകയാണ്. ആഗോളതലതലത്തില്‍ കല്‍ക്കി ആകെ 1000 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കാൻ കല്‍ക്കിക്കാകുന്നു എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലും കല്‍ക്കി 2898 എഡി കളക്ഷനില്‍ വൻ കുതിപ്പാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തില്‍ നിന്ന് കല്‍ക്കി 28 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്. ഇനി ബാഹുബലി രണ്ടാണ് കേരളത്തില്‍ കളക്ഷനില്‍ കല്‍ക്കിക്ക് മുന്നില്‍ ടോളിവുഡില്‍ നിന്നുള്ളത്. പ്രഭാസ് നിറഞ്ഞാടുന്ന കല്‍ക്കി ഇനി ഏതൊക്കെ റെക്കോര്‍ഡുകളാണ് മറികടക്കുക എന്നതിലാണ് ആകാംക്ഷ. എന്തായാലും നടൻ പ്രഭാസിന് ബാഹുബലിക്ക് ശേഷം വൻ വിജമാണ് കല്‍ക്കി സമ്മാനിക്കുന്നത്.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പുണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Read More: പ്രഭാസോ വിജയ്‍യോ രജനികാന്തോ?, കേരളത്തില്‍ ആരാണ് ഒന്നാമൻ?, വൻ ഹിറ്റുകളുടെ 2024 വരെയുള്ള കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക