Asianet News MalayalamAsianet News Malayalam

ആരാധികയുടെ സ്പർശനത്തിൽ പ്രകോപിതയായി ഹേമമാലിനി; വീഡിയോ വൈറൽ

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഒരു ആരാധിക തന്നെ സ്പർശിച്ചതിനെത്തുടർന്ന് നടി ഹേമമാലിനി പ്രകോപിതയായി. 

Hema Malini asks fan not to touch her while clicking pics viral video vvk
Author
First Published Aug 22, 2024, 8:17 AM IST | Last Updated Aug 22, 2024, 8:17 AM IST

ദില്ലി: നടിയും ലോക്സഭ എംപിയുമായ ഹേമമാലിനിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അടുത്തിടെ ഫോട്ടോകൾ ക്ലിക്കുചെയ്യുന്നതിനിടെ ഒരു വനിതാ ആരാധകൻ തൻ്റെ ദേഹത്ത് സ്പര്‍ശിച്ചതാണ് ഹേമ മാലിനിയെ അസ്വസ്തയാക്കിയത്. ഫോട്ടോ എടുക്കുമ്പോള്‍ തന്നെ തൊടരുതെന്ന് ഹേമ സ്ത്രീയോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഹേമമാലിനി അടുത്തിടെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ ഫോട്ടോകൾക്കായി ആരാധകർ അവരെ വളയുകയായിരുന്നു. ഒരു വനിതാ ആരാധിക ഹേമമാലിനിയോട് കൂടുതൽ അടുക്കാൻ ശ്രമിക്കുകയും അവളെ ചുറ്റിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തതാണ് മുതിർന്ന നടിയെ പ്രകോപിപ്പിച്ചത്. വീഡിയോയിൽ,"തൊടരുത്" എന്ന് ഹേമമാലിനി പറയുന്നത് കേൾക്കാം.

പാപ്പരാസി പേജുകളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ അതിവേഗം വൈറലാകുകയാണ്. ഇതിന് പിന്നാലെ പലരും താരത്തെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്ത് എത്തിയിട്ടുണ്ട്. നടിയുടെ സ്വകാര്യതയിലേക്ക് കയറാനുള്ള ശ്രമം നടത്തിയതിനാലാണ് ഹേമമാലിനി ഇങ്ങനെ ചെയ്തത് എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അതേ സമയം ഹേമ മാലിനി മുന്‍പും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. 

ഇതാദ്യമായല്ല ഒരു ആരാധകൻ്റെ പ്രവൃത്തി ഹേമമാലിനിയെ ചൊടിപ്പിക്കുന്നത്. ഈ വർഷം ജനുവരിയില്‍ ഗുൽസാറിൻ്റെ ജീവചരിത്രമായ ‘ഗുൽസാർ സാബ്: ഹസാർ റഹെയ്ൻ മഡ് കെ ദേഖിൻ’ പ്രകാശന ചടങ്ങിനിടെ, ഒരു ആരാധകൻ തന്നോട് ഒരു സെൽഫി ചോദിച്ചതിനെ തുടർന്ന് നടി ദേഷ്യപ്പെട്ടിരുന്നു. ഞങ്ങൾ സെൽഫിയെടുക്കാൻ വന്നതല്ലെന്നാണ് അന്ന് ആരാധകനോട് ഹേമ മാലിനി കയര്‍ത്തത്. സംഭവത്തിൻ്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേസമയം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഥുര സീറ്റിൽ ഹേമമാലിനി വിജയിച്ചു. ബിജെപി സ്ഥാനാർഥി കോൺഗ്രസിൻ്റെ മുകേഷ് ധംഗറിനെ 29,407 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയായിരുന്നു വിജയം. 

ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 2 ഉടൻ: പ്രമോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

ദളപതിയുടെ 'ദ ഗോട്ട്' യുഎ സർട്ടിഫിക്കറ്റോടെ സെൻസർ പാസ്സായി

Latest Videos
Follow Us:
Download App:
  • android
  • ios