പ്രദീപ് രംഗനാഥൻ്റെ ഡ്രാഗൺ തമിഴ് ബോക്സോഫീസിൽ തരംഗം സൃഷ്ടിക്കുന്നു. 

ചെന്നൈ: തമിഴ് ബോക്സോഫീസിലെ പുതിയ താരം ആകുകയാണ് പ്രദീപ് രംഗനാഥന്‍. 100 കോടിയിൽ താഴെ കളക്ഷൻ നേടിയ ലവ് ടുഡേ എന്ന സർപ്രൈസ് ബ്ലോക്ക്ബസ്റ്ററിന് ശേഷം രണ്ട് കൊല്ലത്തിന് ശേഷമാണ് ഡ്രാഗൺ എത്തിയത്. ഫെബ്രുവരി 21 ന് റിലീസ് ചെയ്ത ഡ്രാഗൺ, വെറും 7 ദിവസം കൊണ്ട് ലോകമെമ്പാടുമായി 80 കോടിയിലധികം ഗ്രോസ് പിന്നിട്ടുവെന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് പറയുന്നത്. ഈ വര്‍ഷത്തെ തമിഴിലെ ആദ്യത്തെ വന്‍ ഹിറ്റായി ചിത്രം മാറും എന്നാണ് സൂചന. 

സാക്നില്‍ക്.കോം കണക്കുകള്‍ പ്രകാരം ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ 54.65 കോടിയാണ് ഗ്രോസ് നേടിയിരിക്കുന്നത്. ഇതില്‍ 44.35 കോടി തമിഴ് പതിപ്പില്‍ നിന്നും തെലുങ്കില്‍ നിന്നും 10.3 കോടിയും നേടി. തെലുങ്കിലും മികച്ച കളക്ഷനാണ് ചിത്രം നേടുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്.

പ്രദീപ് രംഗനാഥന്‍ അടുത്ത ബോക്സോഫീസ് സ്റ്റാര്‍ ആകും തമിഴില്‍ എന്നാണ് പല ട്രാക്കര്‍മാരും വിലയിരുത്തുന്നത്. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ഡ്രാഗണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗോട്ടിന് ശേഷം മറ്റൊരു വന്‍ ഹിറ്റ് ചിത്രമാണ് എജിഎസിന് ലഭിച്ചിരിക്കുന്നത്. 

പ്രദീപ് രംഗനാഥന്‍ രചനയിലും സഹകരിച്ച ഡ്രാഗണിന്‍റെ തിരക്കഥയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ശക്തി എന്നാണ് റിവ്യൂകള്‍ പറയുന്നത്. അശ്വത് മരിമുത്തുവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഓ മൈ കടവുളേ എന്ന ചിത്രത്തിന് ശേഷം ഇദ്ദേഹത്തിന്‍റെ രണ്ടാമത്തെ ചിത്രമാണ് ഡ്രാഗണ്‍. 

ലവ് ടുഡേ പോലെ തന്നെ, ഡ്രാഗൺ പ്രണയവും നർമ്മവും യുവജനങ്ങളെ നേരിട്ട് ആകർഷിക്കുന്ന ആധുനിക കാലത്തെ റിലേഷൻഷിപ്പും എല്ലാം കൂട്ടിയോജിപ്പിച്ച എന്‍റര്‍ടെയ്നറാണ്. ചിത്രത്തില്‍ മികച്ചൊരു സന്ദേശം നല്‍കുന്നതിനാല്‍ തന്നെ ചിത്രം കുടുംബങ്ങളെയും ആകര്‍ഷിക്കുന്നുണ്ട്. 

തമിഴില്‍ പുതിയ താരോദയം, ഏഴ് ദിവസത്തില്‍ 77 കോടി, സീനിയേഴ്‍സും ഞെട്ടി

അന്ന് പരസ്യമായി അഭ്യര്‍ഥിച്ചു, ഇന്ന് ധനുഷിനെ തകര്‍ത്ത് പ്രദീപ് രംഗനാഥൻ, വാട്ട് എ റിവഞ്ച്?