'മധുര മനോഹര മോഹം' ട്രയിലർ പുറത്തുവിട്ടു, പ്രധാന വേഷങ്ങളില്‍ ഷറഫുദ്ധീനും രജിഷയും

Published : Apr 27, 2023, 07:53 PM IST
'മധുര മനോഹര മോഹം' ട്രയിലർ പുറത്തുവിട്ടു, പ്രധാന വേഷങ്ങളില്‍ ഷറഫുദ്ധീനും രജിഷയും

Synopsis

സ്റ്റെഫി സേവ്യറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

'തറവാടിന്റെ അന്തസ്സു പോകണ്ടായെന്നു പറഞ്ഞു. ഞങ്ങള്‍ ലോണെടുത്തു വാങ്ങിയതാ പശുക്കളെ. എന്തു പറയാനാ. ഒരു കാലത്ത് ആന മുറ്റത്തു നിന്ന തറവാടാ ഇത്. എന്നിട്ട്?. അച്ഛന്റെ അമ്മായിടെ മോള് അംബുജാക്ഷി
ആന പാപ്പാന്റെ കൂടെ ഒളിച്ചോടിപ്പോയി. അപ്പോ ആനയോ?. ആ ആനയുടെ പൊറത്തു കേറിയാ രണ്ടാളും കുടി പോയത്. 'മധുര മനോഹര മോഹ'ത്തിലെ ട്രെയിലറില്‍ ഉള്ള സംഭാഷണമാണ് ഇത്.

സ്റ്റെഫി സേവ്യറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഷറഫുദ്ധീൻ, രജിഷാ വിജയൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദ്രു സെല്‍വ രാജയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് 'മഹേഷ് ഗോപാൽ, ജയ് വിഷ്‍ണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

ബിത്രീഎം ക്രിയേഷൻസിന്റെ പുതിയ ചിത്രമാണ് ഇത്. 'ഹൃദയം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് സംഗീത സംവിധായകൻ. അപ്പു ഭട്ടതിരിപ്പാടാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. നിർമ്മാണ നിർവ്വഹണം ഷബീർ മലവെട്ടത്ത്.

പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായർ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് സൈജു കുറുപ്പ് , അൽത്താഫ് സലിം, വിജയരാഘവൻ, സുനിൽ സുഗത, ബിജു സോപാനം, ബിന്ദു പണിക്കർ, എന്നിവരും വേഷമിടുന്ന ചിത്രത്തിന്റെ അവതരണം. ഒരു കുടുംബത്തിൽ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ തികഞ്ഞ നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയും  ഒപ്പം ചില സന്ദേശങ്ങളും ഷറഫുദ്ദീന്റെ ഈ ചിത്രം നൽകുന്നു എന്നാണ് റിപ്പോര്‍ട്ട്. ജയൻ ക്രയോണാണ് ചിത്രത്തിന്റെ കലാസംവിധാനം. മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ സനൂജ് ഖാൻ, പിആര്‍ഒ വാഴൂർ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്സ്‍ക്യൂറ എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ്  പ്രവര്‍ത്തകര്‍.

Read More: 'പാവക്കൂത്തി'ല്‍ മിക്കവരുടെയും പഴികേട്ടിട്ടും കുലുങ്ങിയില്ല, പക്ഷേ സാഗറിന്‍റെ കഥ കേട്ട് പൊട്ടിക്കരഞ്ഞ് വിഷ്‍ണു

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ