
കൊച്ചി: ഹോംബാലെ ഫിലിംസും ക്ലീം പ്രൊഡക്ഷൻസും ഒരുക്കുന്ന ആനിമേറ്റഡ് ഫ്രാഞ്ചൈസിയായ മഹാവതാർ സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ലൈനപ്പ് ഔദ്യോഗികമായി പുറത്തിറക്കി. 12 വര്‍ഷത്തോളം നീണ്ടുനിൽക്കുന്ന ഈ ചലച്ചിത്ര പരമ്പരയ്ക്ക് 2025-ൽ മഹാവതാർ നരസിംഹത്തോടെ ആരംഭം കുറിക്കും. 2037-ൽ മഹാവതാർ കൽക്കി രണ്ടാം ഭാഗത്തിൽ അവസാനിക്കുന്ന രീതിയിലാണ് വിഷ്ണുവിന്റെ പത്ത് ദിവ്യ അവതാരങ്ങളെ പ്രേക്ഷകരുടെ മുന്നിലെത്തിക്കും.
ചിത്രങ്ങളുടെ ഔദ്യോഗിക റിലീസ് കലണ്ടർ ഇങ്ങനെയാണ്
* മഹാവതർ നരസിംഹ (2025)
* മഹാവതർ പരശുരാം (2027)
* മഹാവതർ രഘുനന്ദൻ (2029)
* മഹാവതർ ധാവകദേശ് (2031)
* മഹാവതർ ഗോകുലാനന്ദ (2033)
* മഹാവതർ കൽക്കി ഭാഗം 1 (2035)
* മഹാവതർ കൽക്കി രണ്ടാം ഭാഗം (2037)
ക്ലീം പ്രൊഡക്ഷൻസ്, ഹോംബാലെ ഫിലിംസിനൊപ്പം ചേർന്ന് ഭാരതത്തിന്റെ പൈതൃകം മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു സിനിമാറ്റിക് സ്കെയിലിൽ ബിഗ് സ്‌ക്രീനിലേക്ക് എത്തിക്കും എന്ന് ചലച്ചിത്ര പരമ്പരയുടെ സംവിധായകൻ അശ്വിൻ കുമാർ പറഞ്ഞു. ദശാവതാരങ്ങളുടെ അതീന്ദ്രിയ അനുഭവം പ്രേക്ഷകന് ഈ സിനിമാറ്റിക് യൂണിവേഴ്സ് വാഗ്ദാനം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം ഒരു ചലച്ചിത്ര ഫ്രാഞ്ചെസിയുടെ സാധ്യതകൾ അനന്തമാണ് എന്നും തങ്ങളുടെ കഥകൾ സ്‌ക്രീനിൽ ജീവൻ പ്രാപിക്കുന്നത് കാണാനും ഒരു ഇതിഹാസ സിനിമാറ്റിക് യാത്രയ്ക്കായും താൻ ആവേശത്തോടെ തയ്യാറെടുക്കൂകയാണെന്നും നിര്‍മ്മാതാവ് ശിൽപ ധവാൻ പറഞ്ഞു.
സമയത്തിനും അതിരുകൾക്കും അതീതമായ കഥപറച്ചിലിൽ തങ്ങൾ വിശ്വസിക്കുന്നു എന്നാണ് ഹോംബാലെ ഫിലിംസിന്റെ വക്താവ് പറയുന്നത്. മഹാവതാറിലൂടെ, വിഷ്ണുവിന്റെ അവതാരങ്ങളെ അതിശയിപ്പിക്കുന്ന ആനിമേഷനിലൂടെ ജീവസുറ്റതാക്കുന്ന ഒരു സിനിമാറ്റിക് പ്രപഞ്ചത്തെ അവതരിപ്പിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നു എന്നും ഇത് ഇന്ത്യയുടെ ആത്മീയ പൈതൃകത്തിനുള്ള തങ്ങളുടെ ആദരവാണ് ഈ പരമ്പരയെന്നും ഹോംബാലെ ഫിലിംസിന്റെ വക്താവ് പറഞ്ഞു.
ക്ലീം പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിൽപ ധവാൻ, കുശാൽ ദേശായി, ചൈതന്യ ദേശായി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "മഹാവതാർ നരസിംഹ" സംവിധാനം ചെയ്യുന്നത് അശ്വിൻ കുമാർ ആണ്. വന്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് പേരുകേട്ട ഹോംബാലെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം 3D യിലും അഞ്ച് ഇന്ത്യൻ ഭാഷകളിലും 2025 ജൂലൈ 25 ന് റിലീസ് ചെയ്യും. പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ