
ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന വവ്വാൽ സിനിമയുടെ പുതിയ അപ്ഡേഷൻ അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നു. എംമ്പുരാൻ വില്ലൻ അഭിമന്യു സിംഗ് ആണ് ചിത്രത്തിലേക്ക് ആദ്യമായി വന്നത്. ഇപ്പോഴിതാ രണ്ടാമതായി എത്തുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച പെർഫോമർമാരിൽ ഒരാളായ മകരന്ദ് ദേശ്പാണ്ഡെയാണ് . കേരളത്തിൽ ആമേൻ, ടു കൺട്രീസ്, പുലിമുരുകൻ, വോയിസ് ഓഫ് സത്യനാഥൻ എന്നീ ചിത്രത്തിൽ ഭാവാഭിനയം കാഴ്ചവച്ച് മകരന്ദ് മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പരിചിതനാണ്.
അന്യഭാഷകളിൽ നിറ സാന്നിധ്യമായ അദ്ദേഹം വവ്വാലിൽ ഞെട്ടിക്കുന്ന ഷെയ്‌ഡുകളിൽ ആണ്. ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ വ്വവാലിന്റെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
ഏറെ ശ്രദ്ധനേടിയ കെങ്കേമം എന്ന ചിത്രത്തിനു ശേഷം ഷഹ്‌മോൻ ഒരുക്കുന്ന വവ്വാൽ ഏറെ ദുരൂഹതകൾ ഉയർത്തുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചന ടൈറ്റിൽ നൽകുന്നുണ്ട്.
മനോജ് എംജെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലാണ്. എഡിറ്റർ- ഫൈസൽ പി ഷഹ്‌മോൻ, സംഗീതം- ജോൺസൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ- ഭക്തൻ മങ്ങാട്, സംഘടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദിൽജിത്ത്, പിആർഒ- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക