'കത്തികൊണ്ട് എന്റെ മുഖത്ത് കുത്താനാണ് അയാള്‍ നോക്കിയത്, എന്നാല്‍ കൈകൊണ്ട് തടഞ്ഞു'; മാല്‍വി മല്‍ഹോത്ര

Web Desk   | Asianet News
Published : Oct 29, 2020, 02:28 PM ISTUpdated : Oct 29, 2020, 02:31 PM IST
'കത്തികൊണ്ട് എന്റെ മുഖത്ത് കുത്താനാണ് അയാള്‍ നോക്കിയത്, എന്നാല്‍ കൈകൊണ്ട് തടഞ്ഞു'; മാല്‍വി മല്‍ഹോത്ര

Synopsis

ജോലിയുടെ ഭാഗമായി പലതവണ യോഗേഷിനെ കണ്ടിരുന്നു. തന്നെ സ്‌നേഹിക്കുന്നെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യോഗേഷ് പറഞ്ഞപ്പോള്‍ മര്യാദയോടെ അത് നടക്കില്ലെന്ന് പറഞ്ഞതാണ്. 

ഴിഞ്ഞ ദിവസമാണ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിൽ നടി മാല്‍വി മല്‍ഹോത്രയെ യുവാവ് ആക്രമിച്ചത്. യോഗേഷ് കുമാര്‍ മഹിപാല്‍ സിംഗ് എന്നയാളാണ് താരത്തെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് വിശദമാക്കുകയാണ് മാൽവി. തന്റെ മുഖത്ത് കുത്തി പരുക്കേല്‍പ്പിക്കാനാണ് അയാള്‍ ശ്രമിച്ചതെന്നാണ് മാൽവി പറയുന്നത്. എന്നാൽ താൻ കൈകൊണ്ട് ആക്രമണം തടയുകയായിരുന്നുവെന്നും മാൽവി കൂട്ടിച്ചേർത്തു. 

“അന്ധേരിയിലെ കോഫി ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് വരുന്നവഴി യോഗേഷ് വണ്ടി വട്ടം വെച്ച് തടഞ്ഞു നിര്‍ത്തി. തമാശ നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ അയാൾ കാറിൽ നിന്നിറങ്ങി എന്റെ വയറ്റില്‍ കുത്തി. അടുത്ത് എന്റെ മുഖത്ത് പരുക്കേല്‍പ്പിക്കാനാണ് നോക്കിയത്. എന്നാല്‍ ഞാന്‍ മുഖം കൈകള്‍ കൊണ്ട് പൊത്തിയതോടെ വലതു കൈയ്യിൽ പരുക്കേറ്റു. എന്റെ ഇടതു കയ്യിന്റെ വിരലുകള്‍ക്കും കുത്തേറ്റു. ഞാന്‍ താഴേക്ക് വീണുപോയി. രക്തം ഒഴുകാന്‍ തുടങ്ങി. ഇപ്പോള്‍ ഇടതുകയ്യിലെ വിരലുകള്‍ അനങ്ങുന്നില്ലെന്നും വയറ്റില്‍ 1.5 ഇഞ്ച് താഴ്ചയില്‍ പരുക്കേറ്റിട്ടുണ്ട്“, മാൽവി പറയുന്നു. പരുക്കിനെ തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടതായി വന്നുവെന്നും മാൽവി വ്യക്തമാക്കി.

Read Also: വിവാഹാഭ്യര്‍ത്ഥന നിരസിച്ച സീരിയല്‍ നടിയെ കത്തികൊണ്ട് കുത്തി യുവാവ്

ജോലിയുടെ ഭാഗമായി പലതവണ യോഗേഷിനെ കണ്ടിരുന്നു. തന്നെ സ്‌നേഹിക്കുന്നെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യോഗേഷ് പറഞ്ഞപ്പോള്‍ മര്യാദയോടെ അത് നടക്കില്ലെന്ന് പറഞ്ഞതാണ്. പിന്നീട് കുറച്ചു നാളത്തേക്ക് ശല്യം ഇല്ലായിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം പൂവുകള്‍ അയക്കാനും വീട്ടില്‍ വന്ന് മണിക്കൂറുകളോളം കാത്തിരിക്കാനും തുടങ്ങിയെന്നും മാൽവി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ