മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച നടിയെ ആക്രമിച്ച് യുവാവ്. ടിലെവിഷന്‍ നടി മാല്‍വി മല്‍ഹോത്രയെയാണ് യോഗേഷ കുമാര്‍ മഹിപാല്‍ സിംഗ് എന്നയാള്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. മൂന്ന് തവണയാണ് ഇയാള്‍ മാല്‍വിയെ കുത്തിയത്. ഒന്ന് വയറ്റിലും രണ്ടെണ്ണം കൈകളിലുമാണ്. 

ഒരു ആഢംബര കാറിലെത്തിയ ഇയാള്‍ മാല്‍വിയെ ആക്രമിക്കുകയും സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയുമായിരുന്നു. മാല്‍വിയുടെ മൊഴി പ്രകാരം കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും പരിചയക്കാരാണ്. സിംഗിന് മാല്‍വിയെ വിവാഹം ചെയ്യണം. എന്നാല്‍ ഇതിന് താത്പര്യമില്ലാത്ത മാല്‍വി വിവാഹാഭ്യര്‍ത്ഥന നിരസിക്കുകയും ഇയാളോട് സംസാരിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. 

മാല്‍വിയില്‍ നിന്ന് ദുബായിലെത്തി ഒരു ദിവസം പിന്നിട്ടപ്പോഴാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മുംബൈയിലെ വെര്‍സോവയിലെ കോഫി ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 


ഓഡി കാറിലെത്തിയ സിംഗ് മാല്‍വിയെ തടഞ്ഞുനിര്‍ത്തുകയും തന്നോട് സംസാരിക്കാത്തതെന്താണെന്ന് അന്വേഷിക്കുകയും ചെയ്തു. '' എനിക്ക നിന്നോട് സംസാരിക്കണ്ട, എന്തിനാണ് എന്നെ പിന്തുടരുന്നത് ? '' എന്ന് മാല്‍വി ഇയാളോട് ചോദിച്ചു. തന്നെ പിന്തുടരരുതെന്ന് ഇയാള്‍ക്ക് മുന്നറിയിപ്പും നല്‍കി. ഉടന്‍ സിംഗ് മാല്‍വിയെ കത്തികൊണ്ട് കുത്തുകയും അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.