എന്താണ് മലൈക്കോട്ടൈ വാലിബൻ പറയുന്നത്? ഇതാ പുതിയ സൂചനകള്‍

Published : Jan 01, 2024, 10:43 AM IST
എന്താണ് മലൈക്കോട്ടൈ വാലിബൻ പറയുന്നത്? ഇതാ പുതിയ സൂചനകള്‍

Synopsis

മലൈക്കോട്ടൈ വാലിബന്റെ സിനോപ്‍സിസ് പുറത്ത്.

മലൈക്കോട്ടൈ വാലിബനു ചുറ്റും മലയാള സിനിമ കുറച്ചുനാളുകളായി കറങ്ങിക്കൊണ്ടിരിക്കുകയാണ്. ആരാണ് മലൈക്കോട്ടൈ വാലിബൻ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരമേയുള്ളൂ. ഒരു യോദ്ധാവാണ് എന്ന്. എന്നാല്‍ മലൈക്കോട്ടൈ വാലിബന്റെ പ്രമേയം എന്ത് എന്നതിന്റെ ഏകദേശ സൂചനകളും പുറത്തുവിട്ടിരിക്കുകയാണ്.

മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനെ കുറിച്ചുള്ള വിവരങ്ങള്‍ മലയാള മനോരമയാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാൻ നായകനാകുന്ന മലൈക്കോട്ടൈ വാലിബൻ സിനിമ ഒരു അഭ്യാസിയുടെ ജീവിതം ബുദ്ധസന്യാസികളുടെ ജീവിത പശ്ചാത്തലത്തില്‍ പറയുന്ന ഫാന്റസി ത്രില്ലര്‍ എന്നാണ് മലയാള മനോരമ വ്യക്തമാക്കിയിരിക്കുന്നു. അപൂര്‍വ അനുഭവമാണ് മലൈക്കോട്ടൈ വാലിബനെന്ന് പറയുന്ന മോഹൻലാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാജിക്കാണ് എന്നും വ്യക്തമാക്കുന്നു. സിനിമയ്‍‍ക്ക് അപ്പുറത്തേയ്‍ക്കുള്ള ഒരു യാത്രയാണെന്നും ഇത് ആയിരക്കണിക്കിനാളുകള്‍ മണ്ണും പൊടിയും ചൂടും നിറഞ്ഞ ലൊക്കേഷനുകളില്‍ നടത്തിയ കഠിനാദ്ധ്വാനമാണെന്നും മോഹൻലാല്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

നായകൻ മോഹൻലാലിന് മലൈക്കോട്ടൈ വാലിബൻ സിനിമയില്‍ വലിയ പ്രതീക്ഷകളാണ് എന്ന് നേരത്തെ ടീസര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ വ്യക്തമായിരുന്നു. മലൈക്കോട്ടൈ വാലിബൻ എന്ന തന്റെ സിനിമയുടെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്‍ചയാണ് സൃഷ്‍ടിച്ചിരിക്കുന്നത് എന്നായിരുന്നു ടീസര്‍ റിലീസ് ചെയ്‍തപ്പോള്‍ മോഹൻലാല്‍ അഭിപ്രായപ്പെട്ടത്. മലൈക്കോട്ടൈ വാലിബനിലെ നായകൻ മോഹൻലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കിയാണ്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.

മലൈക്കോട്ടൈ വാലിബന്റെ സാറ്റലൈറ്റ് റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ഏഷ്യാനെറ്റാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള റിപ്പോര്‍ട്ട് ചെയ്യുന്നു. മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ ഒടിടി റൈറ്റ്‍സ് നേടിയത് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ആണെന്നുമാണ് ശ്രീധര്‍ പിള്ളയുടെ റിപ്പോര്‍ട്ട്. ഒടിടി റിലീസ് എപ്പോഴായിരിക്കും എന്നതില്‍ വ്യക്തതയില്ല. 'നായകൻ', 'ആമേൻ' എന്നീ ഹിറ്റ് ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.

Read More: പ്രഭാസ് വാക്കുപാലിക്കുമോ?, സലാര്‍ രണ്ടില്‍ എന്താകും സംഭവിക്കുക? ആകാംക്ഷ നിറച്ച് പ്രൊമൊ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ