പ്രഭാസിന്റെ ദേവ വാക്കുപാലിക്കുമോ?. 

അടുത്തകാലത്ത് എത്തിയവയില്‍ വമ്പൻ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് സലാര്‍. പ്രഭാസ് നായകനായി എത്തിയെന്നതാണ് സലാര്‍ സിനിമയുടെ പ്രധാന ആകര്‍ഷണം. യാഷ് നായകനായ കെജിഎഫ് രണ്ടിന്റെ സംവിധായകൻ പ്രശാന്ത് നീലാണ് സലാറുമായി എത്തിയത് എന്നും പ്രതീക്ഷയായിരുന്നു. പ്രതീക്ഷകളൊക്കെ ശരിവെച്ച് മുന്നേറുമ്പോള്‍ പ്രൊമോ വീഡിയോ സലാറിന്റേതായി പുതുതായി ശ്രദ്ധയാകര്‍ഷിക്കുകയാണ്.

സിനിമയുടെ ഉള്ളടക്കം വ്യക്തമാക്കുന്ന ഡയലോഗിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രഭാസിന്റെ ദേവ എന്ന നായക കഥാപാത്രം നടൻ പൃഥ്വിരാജ് അവതരിപ്പിക്കുന്ന സുഹൃത്തായ വരദിന് നേടിക്കൊടുക്കാമെന്ന് വാക്ക് നല്‍കി എന്ന ഡയലോഗാണ് പ്രധാനം. കാരണം പ്രഭാസിന്റെ സലാര്‍ ഒന്ന് അവസാനിക്കുന്നത് ഇനി സംഭവിക്കുന്നതിന്റെ സൂചനകള്‍ നല്‍കിയാണ്. അധികാരക്കസേര ദേവയ്‍ക്ക് അവകാശപ്പെട്ടതാണ് എന്നും വീഡിയോയില്‍ വ്യക്തമാക്കുന്നതിനാല്‍ പ്രഭാസ് നായകനായി എത്തുന്ന സലാറിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

സലാര്‍ പാര്‍ട്ട് വണ്‍ സീസ്‍ഫയറിന്റെ കഥ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് എന്ന് ചില ആരാധകര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്താണ് സലാറെന്ന് മനസിലായില്ല എന്ന് പറയുന്ന ആരാധകരും കുറവല്ല. കഥാസാരം അതിനാകും വ്യക്തമാക്കുന്ന ഡയലോഗിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്തായാലും സലാറിന്റെ പുതിയ പ്രൊമൊ വീഡിയോ ആരാധകരെ ആവേശഭരിതരാക്കുന്നതാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍.

മാസ് നായകനായിട്ടാണ് പ്രഭാസ് സലാര്‍ സിനിമയില്‍ എത്തിയപ്പോള്‍ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് ഇമോഷണല്‍ രംഗങ്ങളിലടക്കം തിളങ്ങുന്നു. സലാറില്‍ നിറഞ്ഞുനില്‍ക്കുകയാണ് പ്രഭാസ് എന്നാണ് ചിത്രം കണ്ടവരില്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. ആക്ഷനിലും പ്രഭാസിന്റെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ എന്നുമാണ് അഭിപ്രായങ്ങളുണ്ടാകുന്നത്. പ്രഭാസ് നായകനായ സലാര്‍ 500 കോടിയില്‍ അധികം ആഗോളതലത്തില്‍ നേടിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടും.

Read More: മോഹൻലാലിന്റെ ഒന്നാം സ്ഥാനം പോയി, കളക്ഷനിലെ സര്‍വകാല റെക്കോര്‍ഡ് ആ യുവ താരത്തിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക