
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ലൂസിഫറിന്റെ വിജയത്തിളക്കത്തിലാണ് മോഹൻലാല്‍. അതേസമയം മോഹൻലാല്‍ നായകനാകുന്ന ഇട്ടിമാണി: മേയ്‍ഡ് ഇൻ ചൈന എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി. ജിബിയും ജോജുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തൃശൂര്‍ക്കാരനായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. തൃശൂര്‍ ഭാഷയിലാണ് മോഹൻലാല്‍ സംസാരിക്കുകയും ചെയ്യുന്നത്. തൃശൂര്‍ ചാലക്കുടിയിലാണ് ചിത്രീകരണം നടക്കുന്നത്. മോഹൻലാല്‍ നായകനായ ലൂസിഫര്‍ 150 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. മോഹൻലാല്‍ തന്നെ നായകനായ പുലിമുരുകനാണ് ആദ്യമായി 150 കോടി ക്ലബ്ബില്‍ ഇടംനേടിയ മലയാള ചിത്രം.