'ആടുതോമ' ബിഗ് സ്‌ക്രീനിൽ തിരിച്ചെത്തുന്നു; അപ്ഡേറ്റുമായി ഓൾഡ് മങ്ക്സ് ഡിസൈൻസ്

Published : Oct 20, 2022, 07:31 AM ISTUpdated : Oct 20, 2022, 07:59 AM IST
'ആടുതോമ' ബിഗ് സ്‌ക്രീനിൽ തിരിച്ചെത്തുന്നു; അപ്ഡേറ്റുമായി ഓൾഡ് മങ്ക്സ് ഡിസൈൻസ്

Synopsis

സ്ഫടികത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്.

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഭദ്രൻ സംവിധാനം ചെയ്യുന്ന 'സ്ഫടികം'.  ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്കിപ്പുറവും മോഹൻലാൽ അവതരിപ്പിച്ച ആടുതോമയും തിലകന്‍ വേഷമിട്ട ചാക്കോ മാഷും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ കിടപ്പുണ്ട്‌. പുതിയ സാങ്കേതിക മികവിൽ ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭദ്രൻ. ചിത്രത്തിന്റെ 24ാം വാർഷിക വേളയിലായിരുന്നു സംവിധായകൻ ഇക്കാര്യം മലയാളികളെ അറിയിച്ചത്. ഇപ്പോഴിതാ റീമാസ്റ്ററിങ് പതിപ്പിന്റെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് ഓൾഡ് മങ്ക്സ് ഡിസൈൻ സംഘം.

'ഭദ്രൻ സാറിനോടൊപ്പം. മുഴുവൻ മലയാളികൾക്കുമൊപ്പം ഞങ്ങളും കാത്തിരിക്കുന്നു. ആടുതോമയെ വീണ്ടും ബിഗ്‌സ്‌ക്രീനിൽ കാണാൻ! ബിഗ് സ്‌ക്രീനിൽ ഫോർകെ ഡോൾബി അറ്റ്‌മോസ് റീമാസ്റ്റേർഡ് പതിപ്പുമായി ആടു തോമ വീണ്ടും വരുന്നു. കാത്തിരിക്കുക!', എന്നാണ് ഓൾഡ് മങ്ക്സ് ഡിസൈനിന്റെ പേജിൽ കുറിച്ചത്. ഭദ്രനൊപ്പമുള്ള ഓൾഡ് മങ്ക്സ്‌ സംഘത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പുതിയ സാങ്കേതിക മികവിൽ ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം. 

സ്ഫടികത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചിരുന്നത്. ഇതിന്റെ ഭാ​ഗമായി ചിത്രത്തിലെ ഹിറ്റ് ​ഗാനമായ ഏഴിമലപ്പൂഞ്ചോല വീണ്ടും റെക്കോർഡ് ചെയ്ത അനുഭവം കെ എസ് ചിത്ര പങ്കുവച്ചിരുന്നു. മോഹൻലാൽ സാറിന്റെ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നായ സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹൻലാൽ സാറിന്റെ കൂടെ ഒരിക്കൽക്കൂടി പാടി നിങ്ങളുടെ മുന്നിലേക്ക്‌ എത്തുകയാണെന്നായിരുന്നു ചിത്ര അന്ന് കുറിച്ചിരുന്നത്. 

ഭദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

സ്ഫടികം ഒരു നിയോഗമാണ് ഞാൻ വളർന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാർ . അത് എനിക്ക് മുന്നിൽ ഇണങ്ങി ചേർന്നിരുന്നില്ലെങ്കിൽ സ്ഫടികം സംഭവിക്കുമായിരുന്നില്ല.

നിങ്ങൾ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകർക്ക് വലിയ സന്തോഷം നൽക്കുന്ന ഒരു വാർത്ത നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല ,എന്നാൽ ആടുതോമയും ചാക്കോ മാഷും റെയ് ബാൻ ഗ്ലാസ്സും ഒട്ടും കലർപ്പില്ലാതെ ,നിങ്ങൾ സ്നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ ,അടുത്ത വർഷം ,സിനിമയുടെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.

ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും...." ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു. "

രതീഷ് ബാലകൃഷ്‍ണന്‍റെ തിരക്കഥ, 'മദനോത്സവ'ത്തില്‍ സുരാജ്, ബാബു ആന്‍റണി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സർവ്വം മായ'ക്ക് ശേഷം അടുത്ത ഹിറ്റിനൊരുങ്ങി നിവിൻ പോളി; 'ബേബി ഗേൾ' ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
നടൻ കമൽ റോയ് അന്തരിച്ചു