ഷാരൂഖ്- ദീപിക കൂട്ടുകെട്ടില്‍ 'പഠാനി'ലെ രണ്ടാം ഗാനവും എത്തുന്നു

Published : Dec 20, 2022, 02:48 PM IST
ഷാരൂഖ്- ദീപിക കൂട്ടുകെട്ടില്‍ 'പഠാനി'ലെ രണ്ടാം ഗാനവും എത്തുന്നു

Synopsis

'ബഷറം രംഗി'ലേതുപോലെ ഷാരൂഖിനൊപ്പം ദീപിക പദുകോണും ഈ ഗാനത്തിലുമുണ്ട്

നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പേരില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു പഠാന്‍. എന്നാല്‍ കഴിഞ്ഞ വാരം ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തെത്തിയതോടെ പ്രതീക്ഷിക്കാതിരുന്ന തരത്തില്‍ ചിത്രം വാര്‍ത്തയും വിവാദവും സൃഷ്ടിച്ചു. ചിത്രത്തിലെ നായികാതാരം ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറമാണ് സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചത്. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ബഹിഷ്കരണാഹ്വാനങ്ങളില്‍ സംഘപരിവാര്‍ നേതാക്കളില്‍ ചിലര്‍ അണിനിരക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിലെ അടുത്ത വീഡിയോ ഗാനവും പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. 

ഝൂമേ ജോ പഠാന്‍ എന്ന ഗാനം ഡിസംബര്‍ 22 ന് പുറത്തെത്തും. ബഷറം രംഗിലേതുപോലെ ഷാരൂഖിനൊപ്പം ദീപിക പദുകോണും ഈ ഗാനത്തിലുമുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. 2023 ജനുവരി 25 ആണ് റിലീസ് തീയതി.

ALSO READ : 'മൂന്ന് സംഘങ്ങള്‍ ലൊക്കേഷന്‍ ഹണ്ടിം​ഗ് നടത്തുന്നു'; എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ്

ഹിന്ദി സിനിമാപ്രേമികള്‍ ഒരു ഷാരൂഖ് ഖാന്‍ ചിത്രം ബിഗ് സ്ക്രീനില്‍ കണ്ടിട്ട് നാല് വര്‍ഷം ആവുന്നു. തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് പുനര്‍ചിന്തനത്തിനും സ്വയം നവീകരണത്തിനുമായി വര്‍ഷങ്ങളുടെ ഇടവേളയിലായിരുന്നു ഷാരൂഖ് ഖാന്‍. ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ടീസര്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പഠാന്‍ കൂടാതെ ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് ഷാരൂഖിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രോജക്റ്റുകള്‍.

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍