ഗോവയിലെ ഡാമിൽ വച്ച് അശ്ലീല വീഡിയോ ചിത്രീകരണം; പൂനം പാണ്ഡെയ്‌ക്കെതിരേ കേസ്

Web Desk   | Asianet News
Published : Nov 04, 2020, 08:07 PM ISTUpdated : Nov 04, 2020, 08:14 PM IST
ഗോവയിലെ ഡാമിൽ വച്ച് അശ്ലീല വീഡിയോ ചിത്രീകരണം; പൂനം പാണ്ഡെയ്‌ക്കെതിരേ കേസ്

Synopsis

നേരത്തെ ഗോവയിൽ വച്ച് ഭർത്താവ് തന്നെ മർദ്ദിച്ചുവെന്നും ബലാത്സം​ഗം ചെയ്തുവെന്നും ആരോപിച്ച് പൂനം പാണ്ഡെ ​പൊലീസിൽ പരാതി നൽകിയത് വലിയ വാർത്തയായിരുന്നു. 

പൊതുസ്ഥലങ്ങളിൽ വച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്നാരോപിച്ച് ബോളിവുഡ് നടി പൂനം പാണ്ഡെയ്ക്കെതിരേ ഗോവയിൽ കേസ്. ഗോവയിലെ കനകോണയിലെ ചാപോളി ഡാമിന് സമീപത്തുവച്ച് കുറച്ച് നാളുകൾക്ക് മുമ്പാണ് പൂനം വീഡിയോ ചിത്രീകരിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദങ്ങൾ പൊ‌ട്ടിപ്പുറപ്പെട്ടു. പിന്നാലെ ഗോവ ഫോർവേർഡ് പാർട്ടി വനിതാ വിഭാഗം താരത്തിനെതിരെ പരാതി നൽകിയിരുന്നു.

പൂനത്തിനെതിരേയും ഛായാ​ഗ്രാഹകനെതിരേയും കേസെടുത്തിട്ടുണ്ട്. എന്നാൽ വീഡിയോ പകർത്തിയ വ്യക്തി ആരെന്ന് വ്യക്തമല്ല. 

ഗോവയിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡാമിൽ ഇത്തരമൊരു വിഡിയോ ചിത്രീകരണം നടന്നതും വിവാദത്തിന് വഴിവച്ചിരുന്നു. ഗോവ മുഖ്യമന്ത്രിയും ജല വിഭവ വകുപ്പ് മന്ത്രിയും രാജിവയ്ക്കണമെന്ന് ഫോർവേർഡ് പാർട്ടി വക്താവും വൈസ് പ്രസിഡന്റുമായ ദുർദാസ് കാമത്ത് ആവശ്യപ്പെട്ടിരുന്നു.വിവാദ വിഡിയോ താരം പേജിൽ നിന്നും നീക്കം ചെയ്തതായും റിപ്പോർട്ടുണ്ട്. 

നേരത്തെ ഗോവയിൽ വച്ച് ഭർത്താവ് തന്നെ മർദ്ദിച്ചുവെന്നും ബലാത്സം​ഗം ചെയ്തുവെന്നും ആരോപിച്ച് പൂനം പാണ്ഡെ ​പൊലീസിൽ പരാതി നൽകിയത് വലിയ വാർത്തയായിരുന്നു. പിന്നാലെ ഭർത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Read Also: ലൈം​ഗിക പീഡനവും ഭീഷണിയും; ഭർത്താവിനെതിരെ പരാതി നൽകി പൂനം പാണ്ഡെ; അറസ്റ്റ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇത് പ്രഭാസിന്റെ ലോകം; 'ലെഗസി ഓഫ് ദി രാജാസാബ്' സീരീസിന് തുടക്കം, ഇൻട്രോ വീഡിയോ എത്തി
‘വെൻ മോണിംഗ് കംസ്’ സ്വന്തം നാടായ ജമൈക്കയ്ക്കുള്ള പ്രേമലേഖനം: കെല്ലി ഫൈഫ് മാർഷൽ