ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാ​ഗമായി ​ഗോവയിലാണ് പൂനമിപ്പോൾ. ഇവിടെ വച്ചാണ് സംഭവം നടന്നതെന്നും പൂനം പരാതിയിൽ പറയുന്നു. 

മുംബെെ: ഭർത്താവിനെതിരെ പീഡന പരാതിയുമായി ബോളിവുഡ് നടി പൂനം പാണ്ഡെ. തന്നെ ലെെം​ഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടി പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ ഭർത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാ​ഗമായി ​ഗോവയിലാണ് പൂനമിപ്പോൾ. ഇവിടെ വച്ചാണ് സംഭവം നടന്നതെന്നും പൂനം പരാതിയിൽ പറയുന്നു. നടിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും സാമിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

തിങ്കളാഴ്ച രാത്രിയോടെയാണ് പൂനം പരാതിയുമായി സമീപിച്ചത്. ഭർത്താവ് തന്നെ പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. ആക്രമിച്ച ശേഷം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയതായും ആരോപണമുണ്ടെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ തുക്കാരം ചവാൻ പറഞ്ഞു. 

പൂനത്തിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് തങ്ങൾ വിവാഹിതരായെന്ന് പ്രഖ്യാപിച്ച് സാമും പൂനവും സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചത്. കുടുംബാം​ഗങ്ങൾ മാത്രമുള്ള സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹം. ഇതിനു ശേഷം ഇവർ ഹണിമൂണിനായി പുറപ്പെടുന്ന ചിത്രങ്ങളും വൈറലായിരുന്നു.