ഛപാക് എങ്ങനെയുണ്ട്, രണ്‍വിര്‍ സിംഗിന്റെ റിവ്യു

By Web TeamFirst Published Jan 10, 2020, 6:31 PM IST
Highlights

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ഛപാക്

ദീപിക പദുക്കോണ്‍ നായികയായി ഇന്ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തിയേറ്ററില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ദീപിക പദുക്കോണിന്റെ ഭര്‍ത്താവും നടനുമായ രണ്‍വിര്‍ സിംഗ്.

പ്രിയപ്പെട്ടവളെ, മനോഹരമായ ഒരു സിനിമയ്‍ക്ക് വേണ്ടി വളരെ കഠിനാദ്ധ്വാനം ചെയ്‍തു. നീയായിരുന്നു സിനിമയുടെ പിന്നിലെ എഞ്ചിനും, സിനിമയുടെ ആത്മാവും.  നിന്റെ ജോലിയിലെ പ്രധാനപ്പെട്ട ഒന്നാണ് ഇത്. തീവ്രമായി സത്യസന്ധതയോടെയാണ് പ്രവര്‍ത്തിച്ചത്. വെല്ലുവിളികളെ അതിജീവിച്ച്, ഭയമില്ലാതെ, അതിജീവിച്ച്, കഠിനാദ്ധ്വാനം ചെയ്‍ത്, പോരാടി നീയും നിന്റെ സംഘവും നമ്മുടെ കാലത്തെ മികച്ച ഒരു സിനിമ എടുത്തു. നിന്റെ അഭിനയം എത്രത്തോളം ആകാമായിരുന്നു അതിലും മികച്ചതായിരുന്നു.  നീ കഥാപാത്രമായി നേടിയ നേട്ടങ്ങള്‍ അമ്പരിപ്പിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമാണ്. തിളങ്ങുന്ന രത്‍നമാണ്. ഞാൻ നിന്നെ സ്‍നേഹിക്കുന്നു. നിന്നെ ഓര്‍ത്ത് അത്രത്തോളം അഭിമാനിക്കുന്നു- രണ്‍വിര്‍ സിംഗ് പറയുന്നു. ചിത്രത്തിന്റെ സംവിധായിക മേഘ്‍ന ഗുല്‍സാറിനെയും രണ്‍വിര്‍ സിംഗ് അഭിനന്ദിച്ചു.  കൃത്യമായി ചിട്ടപ്പെടുത്തിയ ദൈര്‍ഘ്യമുള്ള സിനിമ രൂപത്തില്‍ മനുഷ്യരാശിയുടെ ഏറ്റവും മോശമായതും നല്ലതുമായ കാര്യങ്ങളെ ഉള്‍പ്പെടുത്തി. നമ്മള്‍ കേട്ടിട്ടുള്ളതും പൂര്‍ണ്ണമായി മനസ്സിലാക്കാത്തതുമായ ഒരു വിഷയം സിനിമ വ്യക്തമാക്കുന്നു. ആസിഡ് ആക്രമണത്തിന്റെ ഭയാനകമായ അവസ്ഥ താങ്കള്‍ വ്യക്തമായി പറഞ്ഞു. ഛപാക്കിന്റെ കഥ എല്ലാവരെയും ബോധവാൻമാരാക്കും- രണ്‍വിര്‍ സിംഗ് പറയുന്നു.

click me!