തിയറ്ററുകളിൽ '​ഗരുഡന്റെ'​ വിളയാട്ടം; ഒടുവിൽ ആ സുരേഷ് ​ഗോപി ചിത്രത്തിന് നിർമാതാവിനെ കിട്ടി !

Published : Nov 03, 2023, 08:09 PM IST
തിയറ്ററുകളിൽ '​ഗരുഡന്റെ'​ വിളയാട്ടം; ഒടുവിൽ ആ സുരേഷ് ​ഗോപി ചിത്രത്തിന് നിർമാതാവിനെ കിട്ടി !

Synopsis

ഒരു വാച്ച് മെക്കാനിക്കിന്റെ കഥയാണ് ചിത്രം പറയുക.

റെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ വീണ്ടുമൊരു സുരേഷ് ​ഗോപി ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. അരുൺ വർമ സംവിധാനം ചെയ്ത ​ഗരുഡൻ ആണ് ആ ചിത്രം. ബിജു മേനോനും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ​ഗരുഡന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത് ബോക്സ് ഓഫീസ് ഹിറ്റെന്ന് വിധിയെഴുതുകയാണ് ഏവരും. ഈ അവസരത്തിൽ സുരേഷ് ഗോപി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് വന്നിരിക്കുകയാണ്.

എസ്ജി 251 എന്ന് താല്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന് നിർമാതാവായി എന്നതാണ് വാർത്ത. അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യു ആണ് ചിത്രം നിർമ്മിക്കുക. സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പത്തി ഒന്നാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രനാണ്.

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ്  സുരേഷ് ഗോപി എത്തുക. തിരക്കഥ സമീൻ സലീം. തമിഴ് - തെലുങ്ക് - കന്നട ഭാഷകളിൽ നിന്നുള്ളവരാണ് ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ഉണ്ടാവുക. മലയാളത്തിനു പുറമേ ദഷിണേന്ത്യൻ ഭാഷകളിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഒരു വാച്ച് മെക്കാനിക്കിന്റെ കഥയാണ് ചിത്രം പറയുക എന്ന് നേരത്തെ രാഹുൽ പറഞ്ഞിരുന്നു. റിട്ടയർ ജീവിതം ആസ്വദിക്കുന്ന ഇയാളുടെ ഒരു റിവഞ്ച് ത്രില്ലര്‍ ഡ്രാമയാകും സിനിമയെന്നും സംവിധായകൻ അറിയിച്ചിരുന്നു. നിർമാതാവ് ഇല്ലാത്തതാണ് സിനിമ വൈകാൻ കാരണമെന്ന് നേരത്തെ രാഹുൽ അറിയിച്ചതാണ്. 

'ജോർജ് മാർട്ടിൻ' അല്ല ഇനി 'മാത്യു ദേവസി'; വീണ്ടും വിസ്മയിപ്പിക്കാൻ മമ്മൂട്ടി, കാത്തിരുന്ന അപ്ഡേറ്റ് എത്തി

ഡിസംബർ  പകുതിയോടുകൂടി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്യും. ചിത്രത്തിന്റെ  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ എൻ .എം. ബാദുഷ, അമീർ എന്നിവരാണ്. താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും പേര് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. വലിയ മുടക്കുമുതലിൽ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. പിആർഒ വാഴൂർ ജോസ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം
ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം