മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതലിൽ അവതരിപ്പിക്കുന്നത്.
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം നവംബർ 23ന് തിയറ്ററുകളിൽ എത്തും. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതികയാണ് നായികയായി എത്തുന്നത്. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതലിൽ അവതരിപ്പിക്കുന്നത്.
ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും കാതല്‍ പ്രദര്‍ശിപ്പിക്കും. 20 മുതൽ 28 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. മേളയില്‍ നവംബര്‍ 23ന് മുന്‍പ് ചിത്രം പ്രദര്‍ശിപ്പിക്കുമോ ആതോ തിയറ്റര്‍ റിലീസിന് ശേഷമാകുമോ കാതല്‍ മേളയില്‍ എത്തുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കൂടാതെ ഐഎഫ്എഫ്കെയിലും കാതല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് പ്രദര്‍ശനം. ഡിസംബര്‍ 8 മുതലാണ് ഐഎഫ്എഫ്കെ സംഘടിപ്പിച്ചിരിക്കുന്നത്.
ജ്യോതികയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് കാതല്‍. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഇതിന് ഉണ്ട്. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഉള്ള മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മാണം. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് കാതല്‍. ടര്‍ബോ എന്ന സിനിമയാണ് മമ്മൂട്ടിയുടെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ ടോണി ബാബു, ഗാനരചന അലീന, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമൽ ചന്ദ്രൻ, കോ ഡയറക്ടർ അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ എന്നിങ്ങനെയാണ് മറ്റ് അണിയറ പ്രവർത്തകർ.
റെക്കോർഡുകൾ പഴങ്കഥയാകും, വിസ്മയമാകാൻ കമൽഹാസൻ, 'ഇന്ത്യനിക്ക് സാവ് കെടയാത്'
