ഹോളിവുഡിനെ കടത്തിവെട്ടാൻ ഒരു ഇന്ത്യൻ സിനിമ; 4,000 കോടി ബജറ്റിൽ രാമായണ, ലോകോത്തര സിനിമയെന്ന് നിർമ്മാതാവ്

Published : Aug 23, 2025, 12:31 PM IST
ramayana film have no song only bhajans and shlokas written by kumar vishwas

Synopsis

ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ എന്ന വിശേഷണം രാമായണ ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. 

ലോകത്തിന് മുന്നിൽ ഇന്ത്യൻ സിനിമയുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കാൻ ഒരുങ്ങുകയാണ് ടീം രാമായണ. 4,000 കോടിയുടെ ഭീമൻ ബജറ്റിൽ ഒരുങ്ങുന്ന രാമായണ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ എന്ന പദവി ഇതിനകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ ചിത്രവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് നിർമ്മാതാവായ നമിത് മൽഹോത്ര. രാമായണ ഒരിക്കലും ഒരു ഇന്ത്യൻ സിനിമ മാത്രമായിരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് നമിത് മൽഹോത്ര പറഞ്ഞു. ചിത്രം ആരംഭിച്ച ദിവസം മുതൽ ഇത് ഒരു ആഗോള സിനിമയാണ്. ഇന്ത്യയിലെ ജനങ്ങളെ മാത്രമായി പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നില്ല. പകരം മറ്റേതൊരു സിനിമയെയും പോലെ ഇത് എല്ലാവരോടും സംസാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സിനിമകളിൽ വെച്ച് ഏറ്റവും വലിയ കാത്തിരിപ്പ് ഉയർത്തുന്ന ചിത്രമാണ് രാമായണ. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന രാമായണയിൽ രൺബീര്‍ കപൂർ ശ്രീരാമനായെത്തുമ്പോൾ സായ് പല്ലവിയാണ് സീതയായി വേഷമിടുന്നത്. രാവണനായി യാഷും കൂടി എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ​ഗ്ലിംപ്സ് വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെയാകില്ലെന്നാണ് വീഡിയോ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്.

നേരത്തെ, 1,600 കോടി രൂപ ബജറ്റിലാണ് രാമായണ നിർമിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇവയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് നിര്‍മാതാവ് നമിത് മല്‍ഹോത്ര 4000 കോടിയിലധികമാണ് സിനിമയുടെ നിർമാണ ചെലവെന്ന് അറിയിച്ചത്. ചിത്രത്തിന്റെ രണ്ട് ഭാ​ഗങ്ങൾക്കും കൂടിയുള്ള ബജറ്റാണിത്. ജുറാസിക് വേൾഡ് റി ബർത്ത്, സൂപ്പർമാൻ എന്നീ ഹോളിവുഡ് സിനിമകളുടെ ബജറ്റിനെയും രാമായണ മറികടന്നു. 180 മില്യൺ ഡോളറാണ് ജൂറാസിക് വേൾഡിന്റെ ബജറ്റ്. 225 മില്യൺ ഡോളറാണ് സൂപ്പർമാന്റേത് എന്നാണ് വിവരം.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ