'മാളികപ്പുറം' പതിനെട്ടാം പടി കയറുമ്പോൾ കണ്ണ് നിറയും: പ്രശംസിച്ച് സന്ദീപ് വാര്യർ

Published : Dec 30, 2022, 03:55 PM ISTUpdated : Dec 30, 2022, 04:00 PM IST
'മാളികപ്പുറം' പതിനെട്ടാം പടി കയറുമ്പോൾ കണ്ണ് നിറയും: പ്രശംസിച്ച് സന്ദീപ് വാര്യർ

Synopsis

ശബരിമല പോയ അനുഭൂതി ചിത്രം സമ്മാനിച്ചുവെന്നും കുടുംബ സമേതം തന്നെ സിനിമ കാണണമെന്നും സന്ദീപ് വാര്യർ

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'മാളികപ്പുറം' തിയറ്ററിൽ എത്തിയിരിക്കുകയാണ്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് അങ്ങോളമിങ്ങോളം മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം പ്രതീക്ഷകൾ കാത്തുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തിൽ മാളികപ്പുറത്തെ കുറിച്ച് സന്ദീപ് വാര്യർ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ശബരിമല പോയ അനുഭൂതി ചിത്രം സമ്മാനിച്ചുവെന്നും കുടുംബ സമേതം തന്നെ സിനിമ കാണണമെന്നും സന്ദീപ് വാര്യർ കുറിക്കുന്നു. "സ്വാമി ശരണം … മാളികപ്പുറം പതിനെട്ടാം പടി കയറുമ്പോൾ കണ്ണ് നിറയും. മറ്റൊന്നും പറയാനില്ല. ശബരിമല പോയ അനുഭൂതി. ഉണ്ണിക്കും മാളികപ്പുറത്തിനും അഭിനന്ദനങ്ങൾ. കാണണം കുടുംബ സമേതം", എന്നായിരുന്നു സന്ദീപിന്റെ വാക്കുകൾ. 

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകൻ  വിഷ്ണു ശശിശങ്കര്‍. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ  നിര്‍മ്മാതാക്കള്‍.

ഉണ്ണി മുകുന്ദനൊപ്പം മല കയറുന്ന പ്രേക്ഷകര്‍; 'മാളികപ്പുറം' റിവ്യൂ

ഉണ്ണി മുകുന്ദന്റെ മറ്റൊരു കരിയർ ബെസ്റ്റ് ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ് മാളികപ്പുറം. അത് സാധ്യമാകുമെന്നാണ് പ്രേക്ഷ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 'ഇങ്ങനെയുള്ള സിനിമ ചെയ്യാൻ അല്ലേലും ഇച്ചിരി ധൈര്യം വേണം അതിപ്പം മലയാള സിനിമയിൽ പലർക്കും ഇല്ലാത്ത ഒരു കാര്യമാണ് ഇങ്ങനെ ഒരു സിനിമ ഉണ്ണിയേട്ടൻ ചെയ്തതിൽ ഞങ്ങൾ സന്തോഷിക്കുന്നു, ആ കൊച്ചു കുട്ടികൾ ഉണ്ണിയേട്ടനോടൊപ്പം തകർത്തഭിനയിച്ചു. അത് എടുത്തു പറയണ്ട കാര്യമാണ്, ഉണ്ണികുട്ടാ ഒന്നും പറയാൻ ഇല്ല സൂപ്പർ മൂവി എനിക്ക് ഇഷ്ടം ആയി കാരണം ഞാൻ ഒരു മനുഷ്യൻ ആണ്. എല്ലാ ഈശ്വരൻമാരെയും എല്ലാ ജാതി മതസ്ഥരെയും ഒരുപോലെ കാണുന്ന അയ്യപ്പ സ്വാമിയേ ഒരുപാട് ഇഷ്ടം ഉള്ള എനിക്ക് ശബരി മല ദർശനം കഴിഞ്ഞു വന്നിട്ട് ഒരാഴ്ച ആയെ ഉള്ളു' എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരണങ്ങള്‍. 

PREV
Read more Articles on
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ