യുഎഇയുടെ ഗോള്‍ഡൻ വിസ ഏറ്റുവാങ്ങി ടൊവിനൊ തോമസ്.

മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും അടുത്തിടെയാണ് യുഎഇയുടെ ഗോള്‍ഡൻ വിസ ലഭിച്ചത്. മലയാള ചലച്ചിത്രതാരങ്ങള്‍ക്ക് ഇതാദ്യമായിട്ടായിരുന്നു ഗോള്‍ഡണ്‍ വിസ ലഭിച്ചത്. മോഹൻലാലും മമ്മൂട്ടിയും ഗോള്‍ഡൻ വിസ വാങ്ങുന്നതിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ മലയാളത്തിന്റെ യുവ താരം ടൊവിനൊ തോമസിനും ഗോള്‍ഡൻ വിസ ലഭിച്ചിരിക്കുകയാണ്.

View post on Instagram

ഗോള്‍ഡൻ വിസ ഏറ്റുവാങ്ങുന്നതിന്റെ ഫോട്ടോ ടൊവിനോ തോമസ് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ഗോൾഡൻ വിസ ലഭിച്ചതിൽ അങ്ങേയറ്റം നന്ദിയുണ്ട്. ആദരിക്കപ്പെടുകയും വിനയാന്വിതനാക്കപ്പെടുകയും ചെയ്യുന്നുവെന്നുമാണ് ടൊവിനോ എഴുതിയിരിക്കുന്നത്. ഗോള്‍ഡണ്‍ വിസ ഏറ്റുവാങ്ങാൻ കഴിഞ്ഞ ദിവസമാണ് ടൊവിനൊ യുഎഇയില്‍ എത്തിയത്. മലയാളത്തിലെ മറ്റ് യുവ സൂപ്പര്‍താരങ്ങള്‍ക്കും വൈകാതെ ഗോള്‍ഡൻ വീസ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങിയ ചലച്ചിത്ര നടൻമാര്‍ക്ക് നേരത്തെ ഗോള്‍ഡൻ വിസ ലഭിച്ചിട്ടുണ്ട്.

യുഎഇയുടെ കൾചറൽ വീസ ലോകത്ത് തന്നെ ആദ്യമാണ്.