മലയാള സിനിമാ മേഖലയില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് എന്നിവര്‍ ഇതിനോടകം യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിട്ടുണ്ട്.

അബുദാബി: നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പാണ് ദുല്‍ഖര്‍ സല്‍മാന് ഗോള്‍ഡന്‍ വിസ നല്‍കിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ദുല്‍ഖറിന്റെ ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

അബുദാബി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പിന്റെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കള്‍ചര്‍ ആന്‍ഡ് ടൂറിസം സെക്രട്ടറി സഊദ് അബ്ദുല്‍ അസീസ് അല്‍ ഹൊസനി ദുല്‍ഖറിന് ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. മലയാള സിനിമാ മേഖലയില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് എന്നിവര്‍ ഇതിനോടകം യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിട്ടുണ്ട്. നടിയും അവതാരകയുമായ നൈല ഉഷ, നടനും അവതാരകനുമായ മിഥുൻ രമേശ് എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona